എന്‍. ഡി. എഫ്‌., പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഇനി എന്താണാവോ ...............?

എന്‍.ഡി.ഫുകാര്‍ ഇന്ന് തിരിച്ചറിവിന്റെ പാതയിലാണ് വൈകിയാണെങ്കിലും. ചെയ്യുന്നത് അബ്ദുല്‍ നാസ്സര്‍ മഅദനിയാണെങ്കില്‍ അനുകൂലിക്കാന്‍ മനസ്സ് പാകമായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ പിന്നാലെ ഓടുകയാണ് എന്‍.ഡി.എഫ്‌. മഅദനി മുന്നോട്ടുവച്ച ആശയങ്ങള്‍, മുദ്രാവാക്യങ്ങള്‍, നിലപാടുകള്‍, വൈകിയാണെങ്കിലും വൈരുദ്ധ്യങ്ങളുടെ അകമ്പടി ഉണ്ടെങ്കിലും എന്‍.ഡി.എഫുകാര്‍ പ്രാവര്‍ത്തികമാക്കുന്നു.
അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അന്യായ്മായിരുന്നു എന്നു കോടതി കണ്ടെത്തിയ ജയില്‍വാസം മുതലെടുത്ത്‌ കേരളക്കരയില്‍ വേരൂന്നിയ പ്രസ്ഥാനമാണ് എന്‍.ഡി.എഫ്‌. മഅദനിയുടെ സംരക്ഷകരായി രംഗത്ത് വന്ന എന്‍.ഡി.എഫ്‌. പില്‍കാലത്ത്‌ മഅദനി എന്നതില്‍ നിന്നും വഴിമാറി കോയമ്പത്തൂര്‍ ജയിലില്‍ കിടക്കുന്ന പത്തു മലയാളികളുടെ മോചനം എന്നതിനാണ് ശ്രദ്ധ കൊടുത്തത്‌. അതിനു പ്രധാന കാരണം മഅദനി സ്വീകാര്യത കിട്ടുന്നത് തങ്ങളുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയാവും എന്നുള്ള ചിന്തയാണ്. ബാബറി മസ്ജിദ് വിഷയം കത്തി നില്‍ക്കുമ്പോള്‍ കേരളക്കരയില്‍ ഇറങ്ങിയ നാഥനില്ലാ പോസ്റ്ററില്‍ തുടങ്ങിയ പ്രസ്ഥാനം പിന്നീട് എന്‍.ഡി.എഫ്‌. എന്ന സംഘടിത രൂപത്തിലേക്ക് മാറുകയും മുസ്ലിം ലീഗിന്റെ തണലില്‍ കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷമായ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.ലീഗിന് വേണ്ടി എതിരാളികളെ അടിച്ചൊതുക്കി ലീഗിന്റെ കൂലിപ്പടയുടെ റോളിലായിരുന്നു എന്‍.ഡി.എഫ്‌. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിന് ദോഷകരമായി ഭാവിക്കുന്ന ഒരു കാര്യത്തിലും ഇടപെടാതിരിക്കാന്‍ സംഘടന പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ആകെ കൂടെ ഇടപെട്ടത് വടക്കേ വയനാട്ടിലെ സ്ഥാനാര്‍ഥി പ്രശ്നത്തിലും, കെ. എം. ഷാജി എന്ന നാക്കില്ലാത്തവന്‍ വിളിച്ചു കൂവുന്ന വിടുവായിത്തങ്ങള്‍ സഹിക്കാത്തതിനാല്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തി എന്നതുമാണ്‌. കൊണ്ഗ്രെസ്സിന്റെ സാമ്രാജ്യത്വ പക്ഷപാതത്തിനെതിരെയും, മൃദുല ഹിന്ദുത്വ നയതിനുമെതിരെയും ഒരക്ഷരം ഉരിയാടാത്ത ഇവര്‍ സി.പി.എം. വിരോധം മൂത്ത് കൊന്ഗ്രെസ്സിനോപ്പമായിരുന്നു എന്നും. ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നു! അതും കേരളത്തില്‍ മൂന്നു സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ! കോണ്‍ഗ്രസിന്റെ സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കും, മൃദുല ഹിന്ദുത്വ നയങ്ങള്‍ക്കുമെതിരെ എതിരെ കണ്ണൂരില്‍ പ്രചാരണം നടത്തുന്ന ഇക്കൂട്ടര്‍ ഏറണാകുളത്തും, ആലപ്പുഴയിലും കൊന്ഗ്രെസ്സിനൊപ്പമാണ്. അല്ലെങ്കിലും ഇവര്‍ക്കെപ്പോഴാനു നിലപാടുകള്‍ ഉണ്ടായിരുന്നത്. ശശി തരൂരിനും, കെ.വി.തോമസിനും എതിരെ പ്രചാരണം നടത്തിയവര്‍ അവരെ സ്ഥാനാര്‍ഥികളാക്കിയ കൊന്ഗ്രെസ്സിനൊപ്പമായിരുന്നു.
രാജ്യത്തു കോണ്‍ഗ്രസിതര, ബി.ജെ.പി. ഇതര ഗവണ്മെന്‍റ് അധികാരത്തില്‍ വരണമെന്ന ലക്ഷ്യത്തോടെ ഇടതിനനുകൂലമായി പ്രചാരണം നടത്തിയതിന്റെ പേരില്‍ ഒരു ജീവിതം തന്നെ തനിക്കു ജന്മം നല്‍കിയ സമുദായത്തിന്റെ സമുദ്ധാരണത്തിനു വേണ്ടി ആഹോരാത്രം യത്നിക്കുകയും, ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ത്യാഗ നിര്‍ഭരമായ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ഒരു മഹാ വിപ്ലവകാരിയെ 'മനോരോഗി' എന്നു വിളിക്കാന്‍ യാതൊരു ഉളുപ്പുമുണ്ടായില്ല. സംഘപരിവാറിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ കേരളത്തിലെ മുസ്ലിം യുവതയെ ചെറുത്തു നില്പിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ധീര വിപ്ലവകാരി ദളിത് പീഡിത പിന്നോക്ക ഐക്യം എന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ അതിനെ പരിഹസിച്ചു നടന്നവര്‍, രാഷ്ട്രീയ തിമിരം ബാധിച്ചെന്നു അധിക്ഷേപിച്ചവര്‍ ഏതായാലും ഇപ്പോള്‍ മഅദനിയുടെ വഴിയെ തന്നെയാണ്. പതിനേഴു വര്ഷം മുമ്പ് മഅദനി ഉയര്‍ത്തിയ ജനസംഖ്യാനുപാതിക സംവരണം എന്ന മുദ്രാവാക്യവുമായി.
എം.എം.തിരുവള്ളൂര്‍

6 അഭിപ്രായങ്ങൾ:

  1. assalamu alaikum
    sahodara...
    ndf nilapadillathavaralla.nilapadullathu kondanu avasarathinothu abhiprayam mattathathum idathine pinthunakathathum.
    pinne
    appo india muzhuvanum madaniye muthaleduthittavum valarnnittundavuka alle.??
    veruthe vidditham pulampalle sahodara
    enthinanee pallukuthi manappikkunne
    pdp,sys.ssf,sunni,mujahid,jamathu,ndf enthumakatte ellathineyum samudayamayikananam...
    "inamal muslimoona ihva"
    athum nangalude nilapadanu.......
    ningalkenthum parayam .njangal; chodikkilla.vimarshikkilla (parasyamayi)
    ivarellavarum samudayathinde bhagamanu.ellavarkkum avarudethaya roll undu.angineyanu njangal viswasikkunnathu.aarum nallathennu parayanamennu karuthiyalla njangal sahayikkunnathu.musliminde kadama.athrathanne
    chinthuchu pravarthikkuka
    salam

    മറുപടിഇല്ലാതാക്കൂ
  2. നിങ്ങള്‍ക്കെന്തും പറയാം .ഞങ്ങള്‍; ചൊദിക്കില്ല.വിമര്‍ശിക്കില്ല (പരസ്യമായി)

    എല്ലാവിധ ബഹുമാനവും നിലനിര്‍ത്തി ചോദിക്കട്ടെ താങ്കല്‍ ഈ ലോകത്തൊന്നുമല്ലെ ജീവിക്കുന്നത്. നിങ്ങള്‍ അബ്ദുല്‍ നാസ്സര്‍ മ അദനിയെക്കുറിച്ചു പറയാന്‍ ഇനിയെന്തെങ്കിലും ബാക്കി വച്ചിട്ടുണ്ടോ ? നിങ്ങളുടെ മൂവാറ്റുപുഴക്കാരന്‍ മൌലവിയല്ലേ പറഞ്ഞത് അദ്ദേഹത്തിനു (ഉസ്താദിനു) മാനസിക വിഭ്രാന്തിയാണെന്ന് ! നിങ്ങളല്ലെ സംഘ് പരിവാറിനെ വെല്ലും വിധത്തില്‍ മ അദനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നു പ്രസ്താവന ഇറക്കിയത്.

    മറുപടിഇല്ലാതാക്കൂ
  3. TK NAVASINUM,POPULAR FRIENDINUM" inamal muslimoona ihva"
    athum nangalude nilapadanu.......
    IPPO ETHRA MUSLIM YUVAKKALE NINGAL NDF VETTI KONNU???

    മറുപടിഇല്ലാതാക്കൂ
  4. TK NAVASINU "inamal muslimoona ihva"
    athum nangalude nilapadanu.......
    IPPO ETHRA MUSLIM YUVAKKALE NINGAL VETTI KONNU???

    മറുപടിഇല്ലാതാക്കൂ
  5. ബ്ലോഗ്‌ കണ്ടപ്പോള്‍ വളരെ പ്രതീക്ഷയോടെ വന്നു...പക്ഷെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ...............
    ഇപ്പോള്‍ ഖേദിക്കുന്നു....
    അന്‍സാര്‍ തേവലക്കര

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.