കൊച്ചി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ ആഘാതത്തിന്റെ കാരണം പി.ഡി.പി നേതാക്കളുമായി സി.പി.എം നേതാക്കള്‍ വേദി പങ്കിട്ടതാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചിരിക്കുകയാണ് ഉപതെരഞ്ഞെടുപ്പെന്ന് ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി . സി.പി.എം നേതാക്കളാരും പി.ഡി.പി നേതാക്കളുമായി വേദിപങ്കിടുകയോ പി.ഡി.പി പരസ്യപ്രചാരണത്തിനു രംഗത്തിറങ്ങുകയോ ചെയ്യാതിരുന്നിട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന്റെ കാരണം എന്താണെന്നു സി.പി.ഐ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. യു.ഡി.എഫ് നടത്തിയ കള്ളപ്രാരണം കാരണം പി.ഡി.പിക്ക് ആലപ്പുഴയില്‍ പ്രതീക്ഷിച്ച വോട്ടുകിട്ടിയില്ലെങ്കിലും സി.പി.ഐയുടെ പരാജയം അവരുടെ ഹുങ്കു ശമിപ്പിക്കാന്‍ കാരണമാകുമെന്ന സന്തോഷമുണ്ട്. തിരഞ്ഞെടുപ്പു ഫലത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടു പി.ഡി.പിയെ ശക്തമാക്കി മുന്നോട്ടു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
onnum nashta pettittilla namukku,
മറുപടിഇല്ലാതാക്കൂpanchayathu election vendi eppole pravarthichu thudangkuka, we will wi insha allahh.
MOHAMMED BASHEER
MUSCAT