വര്‍ഷങ്ങളായി കേരളത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നത് തങ്ങള്‍ സ്വീകരിക്കുന്ന മിതവാദ നിലപാടുകള്‍ കൊണ്ടാണെന്ന് നാഴികക്ക് നാല്പതു വട്ടം വീരവാദം മുഴക്കുന്ന സാമുദായിക രാഷ്ട്രീയക്കാരന്റെ യധാര്ത്ഥ മുഖം വരച്ചു കാട്ടുന്നതാണു രണ്ടു വിലപ്പെട്ട മനുഷ്യജീവന് അപഹരിക്കുകയും കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകള്‍ നഷ്ടപ്പെടുകയും ചെയ്ത നിര്‍ഭാഗ്യകരമായ ആക്രമസംഭവങ്ങള്‍. കേരളീയ സമൂഹത്തില്‍ കേട്ടുകേള്‍വിയില്ലാത്ത അക്രമ സംഭവങ്ങളാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനു നല്കിയ സ്വീകരണവുമായി ബന്ധപ്പെട്ടു കാസര്‍കോട് പട്ടണത്തിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയത്. നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരണ സമ്മേളണങ്ങള് സംഘടിപ്പിക്കലും മറ്റും സാധാരണമാണെങ്കിലും എന്തുകൊണ്ട് മുസ്ലിം ലീഗ് സ്വീകരണം സംഘടിപ്പിക്കുമ്പോഴും പ്രകടനങ്ങള്‍ സംഘടിപ്പിക്കുമ്പോഴും മാത്രം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു ?
എല്ലാത്തിനും പിന്നില്‍ സി.പി.എം. ആണ്, ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ട് എന്നിങ്ങനെ ഒഴുക്കാന്‍ മട്ടില്‍ പറഞ്ഞൊഴിയാവുന്നതാണോ ഇത്തരം സംഭവങ്ങള്‍ ? എസ്.ഐ.യുടെ വാഹനം ആക്രമിക്കുകയും ഗ്രനെഡുകള് കടത്തിക്കൊണ്ടു പോവുകയും ചെയ്ത സംഭവം നിസ്സാര വത്കരിക്കാന്‍ പറ്റുന്നതാണോ ?ഇതിന്റെ മറ്റൊരു പതിപ്പായിരുന്നല്ലോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാദാപുരത്തും കണ്ടത്. ഏതാനും യുവാക്കാള്‍ തുടക്കം കുറിച്ച ആക്രമ സംഭവങ്ങള്‍ നേതാക്കന്മാര്ക്കോ വളന്ടിയര്മാര്ക്കോ നിയന്ത്രീക്കാന്‍ കഴിയുമായിരുന്നില്ലേ ? പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രകോപനം ഉണ്ടായല്‍ പോലും സമാധാനിപ്പിക്കേണ്ടതായിരുന്നില്ലേ ? സമുന്നതരായ നേതാക്കന്മാരുടെ സജീവ സാന്നിധ്യം ഉള്ളപ്പോഴാണ് മുസ്ലിം ലീഗിന്റെ ഫ്ലാഗും കയ്യിലേറി വന്ന ഒരുപറ്റം യുവാക്കാള്‍ നഗരത്തില്‍ ആക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്രമം നടക്കുമ്പോള്‍ C.P.M. കാര്‍ പ്രകടനത്തിനു നേര്‍ക്ക് അക്രമം അഴിച്ചുവിടുകയാണെന്ന് നേതാക്കള്‍ പ്രസംഗിച്ചത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു സമാനമായി എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വലതുപക്ഷ രാഷ്ട്രീയക്കാരന്റെ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഒക്കെയും സംഭവത്തിനു തുടക്കം കുറിച്ചത് മുസ്ലിംലീഗ്കാരാണെന്നാണു ഒറ്റക്കെട്ടായി നിരീക്ഷിച്ചത്.ഗൌരവതരമായി ഈ വിഷയത്തെ സമീപിക്കാന്‍ ഇനിയും ലീഗ് നേതൃത്വം തയ്യാറാവുന്നില്ല എന്നത് തീര്‍ത്തും ദുഖകരമാണ്. ഒന്നുകില്‍ ലീഗ് അണികളില്‍ നല്ലൊരു വിഭാഗം തീവ്രവാദത്തിനു വഴിമാറിയിരിക്കുന്നു. അല്ലെങ്കില്‍ ഒരുവിഭാഗം നേതാക്കള്‍ തങ്ങളുടെ സ്വകാര്യ അജന്ട നടപ്പിലാക്കാന്‍ വേണ്ടി തീവ്രവാദികളെ തീറ്റി പോറ്റുന്നു.തീവ്രവാദത്തിനെതിരെ പ്രചരണങ്ങള്‍ ഒരുഭാഗത്ത് കൊഴിപ്പിക്കുമ്പോഴും യദാര്‍ത്ഥ തീവ്രവാദികളെ താലോലിക്കുന്ന സമീപനമായിരുന്നു ലീഗ് സ്വീകരിച്ചിരുന്നത്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും തീവ്രവാദികള്‍ എന്നു അധിക്ഷേപിക്കപ്പെടുന്ന എന്‍.ഡി.എഫിന്റെ പുതിയ രാഷ്ട്രീയ രൂപത്തെ തള്ളിപ്പറയാന്‍ മുസ്ലിം ലീഗ് നേതാക്കന്മാര്ക്കു സാദിച്ചിരുന്നില്ല. ആരുടെയും വോട്ടു വേണ്ട എന്നു തങ്ങള്‍ പറയില്ല എന്നാണ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹീബ് പ്രതികരീച്ചത്. കഴിഞ്ഞ പാര്ലീമെന്റ് ഇലക്ഷനില്‍ വ്യാപകമായ തോതില്‍ ബൂത്ത് ഏജന്റുമാരുടെ റോളില്‍ തന്നെ എന്‍.ഡി.എഫുകാര്‍ വരുന്നതും നാം കണ്ടു.തീവ്രവാദവും വാര്ഗീയതയും അകറ്റി നിര്‍ത്തുന്നതില്‍ ലീഗ് സ്വീകരിക്കുന്ന മാനദണ്ഡം തങ്ങളെ പിന്തുണക്കുന്നില്ല എന്നതാണോ എന്നു ലീഗ് നേതൃത്വം വ്യക്തമാക്കണം. പി.ഡി.പി.യുടെ കാര്യത്തിലും ബി.ജെ.പി.യുടെ കാര്യത്തിലും ലീഗ് സമീപനം വ്യത്യസ്ഥമായിരുന്നില്ല. പി.ഡി.പി. ഇന്നത്തേതിനേക്കാള്‍ പതിന്മടങ്ങ് തീവ്രത ആരോപിച്ചിരുന്ന കാലഘട്ടത്തിലാണു പി.എച്ച്. അബ്ദുല്‍ ഗഫാര്‍ മൌലവിയുടെ കാര്‍മ്മികത്വത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി അബ്ദുല്‍ നാസര്‍ മദനിനിയെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താന്‍ ചര്‍ച്ച നടത്തിയത്. ബി.ജെ.പി.യുടെ പിന്തുണ ഉറപ്പിക്കാന്‍ നടത്തിയ വടകരയിലും, ബേപ്പൂരിലും അവസാനം വടക്കെ വയനാട്ടിലും നടത്തിയ നാണംകെട്ട കളികള്‍ നാം മറന്നിട്ടില്ല.ലക്ഷങ്ങളുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കൊണ്ടും അനുസ്മരണ സമ്മേളണങ്ങള് സംഘടിപ്പിച്ചത് കൊണ്ടും തീരുന്നതല്ല കാസര്‍ഗോഡ് നല്കുന്ന സൂചന എന്നു ലീഗ് നേതൃത്വം വൈകിയെങ്കിലും മനസ്സിലാക്കണം. കാര്യങ്ങള്‍ യാദാര്‍ത്യ ബോദ്യത്തോടെ മനസ്സിലാക്കിയില്ലെങ്കില്‍ ഇനിയൊരു സമ്മേളനവും ലീഗിന് നടത്താന്‍ കഴിയാത്ത സ്ഥിതി വിശേഷം സംജാതമാവും.
എം.എം.തിരുവള്ളൂര്‍
വാളെടുത്തവന്‍ വാളാല്‍..........
മറുപടിഇല്ലാതാക്കൂ