പി.ഡി.പി. പ്രവര്‍ത്തകര്‍ മൈനാഗപ്പള്ളിയില്‍ സത്യാഗ്രഹം തുടങ്ങി

പി.ഡി.പി.നിരാഹാര സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു


ശാസ്താംകോട്ട:അബ്ദുള്‍ നാസര്‍ മഅദനിക്കും , കുടുംബത്തിനും എതിരായി നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ കുറ്റിയില്‍ മുക്കില്‍ നടത്തുന്ന നിരാഹാര സമരത്തിനു വിവിധ ജില്ലാ, താലൂക്ക് കമ്മിറ്റികള്‍ അഭിവാദ്യമര്‍പ്പിച്ചു.

പി.ഡി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്‍വാര്‍ശേരിയില്‍ നിന്നാരംഭിച്ച പ്രകടനം നിരാഹാരവേദിയില്‍ സമാപിച്ചു. പ്രസിഡന്റ് ബീമാപ്പള്ളി യൂസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബീമാപ്പള്ളി ഷാഫി
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരുണ്യ യുവജനവേദി നടത്തിയ പ്രകടനത്തിനു ജില്ലാ വൈസ് പ്രസിഡന്റ് അമീനുദീന്‍ മൗലവി നേതൃത്വം നല്‍കി. പി.ഡി.പി. കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനു ഷാഹുല്‍ എ.എം., ബാദുഷാ, യു.നജീബ്, താഹ മുസലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, സെക്രട്ടറി സാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുള്‍ റഷീദ് മൗലവി, ചാത്തിനാംകുളം സുല്‍ഫിക്കര്‍, കെ.ജെ.ദേവസ്യാ, കാലായി സലിം മൗലവി, മൈലക്കാട് ഷാ, ഷെരീഫ് ഇടവനശ്ശേരി, വി.കെ.തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഅ്ദനിക്ക് ഐക്യദാര്‍ഢ്യവുമായി തലസ്ഥാനത്ത് പി.ഡി.പി പ്രകടനം

തിരുവനന്തപുരം: മഅ്ദനിയെ അകാരണമായി പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ശാസ്താംകോട്ടയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. മുസ്ലിം വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി.

മഅ്ദനിക്കും കുടുംബത്തിനുമെതിരെ കോണ്‍ഗ്രസ് ബി.ജെ.പി കക്ഷികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെയും തീവ്രവാദ ആരോപണങ്ങളുടെയും വസ്തുത എന്താണെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര^കേരള സര്‍ക്കാറുകള്‍ തയാറാകണമെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവന്‍ മാധ്യമശ്രദ്ധയും മഅ്ദനിയിലേക്കും കുടുംബത്തിലേക്കും വഴിതിരിച്ചുവിട്ട് യഥാര്‍ഥ തീവ്രവാദ വക്താക്കളെയും ചില രാഷ്ട്രീയ നേതാക്കളെയും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.പ്രകടനം സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. പാച്ചിറ സലാഹുദ്ദീന്‍, ബീമാപ്പള്ളി ഷാഫി, അഡ്വ. സിറാജ്, ബീമാപ്പള്ളി യൂസഫ്, പിരപ്പന്‍കോട് അശോകന്‍, അണ്ടൂര്‍കോണം സുല്‍ഫി, സൈക്കോ നസീര്‍, അമ്പലത്തറ സക്കീര്‍, വള്ളക്കടവ് സിദ്ദീഖ്, ന്വാസ്, സലിം, അജീര്‍, റഫീഖ്, ഷിബു, ഷംനാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.മുസ്ലിം വനിതാവേദി നടത്തിയ പ്രതിഷേധ ധര്‍ണ അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സലിം മൌലവി ഉദ്ഘാടനം ചെയ്തു.
പി.ഡി.പി.സത്യാഗ്രഹം ആരംഭിച്ചു

ശാസ്‌താംകോട്ട: സൂഫിയാ മഅദനിയെ തിങ്കളാഴ്‌ച അറസ്റ്റുചെയ്യുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ പി.ഡി.പി. പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിക്കടത്തുള്ള കുറ്റിയില്‍മുക്കില്‍ ഞായറാഴ്‌ച രാത്രി സത്യാഗ്രഹം ആരംഭിച്ചു. അബ്ദുള്‍ നാസര്‍ മഅദനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ പി.ഡി.പി. നേതാക്കള്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്തുമെന്ന്‌ പി.ഡി.പി. വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതിനു പിന്നാലെ സമരം ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ സൂഫിയ മഅദനിയുടെ കേസില്‍ കോടതിവിധി എന്തായാലും അത്‌ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഅദനിയുടെ ജന്മനാടായ മൈനാഗപ്പള്ളി കുറ്റിയില്‍ മുക്കിന്‌ സമീപമാണ്‌ നിരാഹാരസമരം അനുഷുിക്കുന്നത്‌. സമാനചിന്താഗതിക്കാരെ മുഴുവന്‍ സമരത്തില്‍ അണിനിരത്തും. കോയമ്പത്തൂര്‍ കേസുപോലെ മഅദനിയെ കള്ളക്കേസില്‍ കുടുക്കി നശിപ്പിക്കാനുള്ള ഗുഢശ്രമമാണ്‌ നടക്കുന്നത്‌. നിയമപരവും ജനാധിപത്യപരവും സമാധാനപരവുമായ സമരങ്ങളിലൂടെ എന്തുവിലകൊടുത്തും അതുനേരിടും. മ അദനിക്കെതിരായ ഗൂഢാലോചന ഔദ്യോഗികമായി വെളിച്ചത്ത്‌ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

മഅദനിയെയും ഭാര്യയെയും തീവ്രവാദികളാക്കി മുദ്രകുത്തി പ്രചാരണം നടത്തുന്നത്‌ യഥാര്‍ത്ഥ തീവ്രവാദികളെ സംരക്ഷിക്കാനാണ്‌. കെ.പി.സി.സി. പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്നു പറയാവുന്ന കാര്യങ്ങളല്ല രമേശ്‌ ചെന്നിത്തല പറയുന്നത്‌. രമേശ്‌ ചെന്നിത്തലയുടെ കൈവശം തെളിവുണ്ടെങ്കില്‍ അത്‌ എ.ടി.എസിനെ ഏല്‍പ്പിക്കണം.കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഇക്കാര്യത്തില്‍ എ, ബി ഗ്രൂപ്പുകളായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി. നേതാക്കളായ അഡ്വ. അക്ബര്‍ അലി, വര്‍ക്കല രാജ്‌, യു.കെ. അബ്ദുല്‍ റഷീദ് മൗലവി, മൈലക്കാട്‌ ഷാ എന്നിവരും പൂന്തുറ സിറാജിനൊപ്പം ഉണ്ടായിരുന്നു.

1 അഭിപ്രായം:

  1. അബ്ദുന്നാസര്‍ മ‌അദനി കേവലമൊരു നേതാവല്ല, ഒരു പ്രവാചകനാണ്. അദ്ദേഹത്തിന് ജന്മം നല്‍കിയ കേരളമണ്ണ് അഭിമാനപൂരിതമാകണം. ഈ അഗ്നിപരീഷകളെ മദനിയും സൂഫിയും അതിജീവിയ്ക്കും. ദലിത് പിന്നാക്കക്കാര്‍ക്ക് സേവ ചെയ്യാന്‍ മദനിയും സൂഫിയും നീണാള്‍ വാഴും.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.