തീവ്രവാദം വരുന്ന വഴികള്‍, തടിയന്റവിട നസീര്‍ മുതല്‍ തടിയന്റവിട നസീര്‍ വരെ

തീവ്രവാദം വന്ന വഴികളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ എല്ലാവരും ഇതിനെല്ലാം കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയാണെന്നു പറഞ്ഞ് തടിതപ്പുന്നു. ഇന്നു കേരളത്തിലെ മാധ്യമ സുഹുര്‍ത്തുക്കളും ചെന്നിത്തല, ആര്യാടാദികളൂം പ്രചരിപ്പിക്കുന്ന പ്രചണ്ഡമായ പ്രാചാരണങ്ങള്‍ കാണുമ്പോള്‍ ആഗോള തീവ്രവാദത്തിന്റെയും, ഇന്ത്യന്‍ മണ്ണില്‍ മുളപൊട്ടുന്ന തീവ്രചിന്താഗതികളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയാണെന്നു തോന്നും.

തീവ്രവാദത്തിന്റെ മൂല കാരണം ഇനിയും ഗൌരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. പലരും ഇന്നു വിളിച്ചു കൂവുന്നതുപോലെ
തീവ്രവാദത്തിന്റെ മൂല കാരണം അബ്ദുല്‍ നാസ്സര്‍ മഅദനിയോ, പി.ഡി.പി.യോ, എന്‍.ഡി.എഫൊ ഒന്നും അല്ല. തീവ്രവാദം എന്നത് ഇന്നു ലോക പ്രതിഭാസമാണ്. കൊച്ചു കൈരളിയെന്നോ, ഇന്ത്യയെന്നോ വ്യത്യാസമില്ലാതെ ലോകത്താകമാനം ഇന്നു തീവ്രവാദ പ്രവര്‍ത്തനങ്ങളും,തീവ്രവാദി ആക്രമണങ്ങളും അനുദിനം വര്‍ദ്ദിച്ചുവരുന്നതാണു നാം കാണുന്നത്. ‍ ഇതിന്റെ യദാര്‍ഥ കാരണം ചികയാന്‍ ആരും സമയം മിനക്കെടുന്നില്ലെന്നു തൊന്നുന്നു. കേവലം രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു നിസ്സാരവത്കരിക്കാന്‍ കഴിയുന്നതാണൊ തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ?

ആഗോള തീവ്രവാദത്തിനു കാരണം സാമ്രാജ്യത്വ ലോബികളൂം, സയണിസ്റ്റുകളുമാണ്. ഭീകരതയെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ ലോക പോലീസ് ചമയുന്നവര്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ പേമാരികണക്കെ അത്യന്താധുനിക ബോംബുകള്‍ വര്‍ഷിച്ചു അഫ്ഗാനിലും, ഇറാഖിലും നിരപരാധികളെ കൊന്നൊടുക്കുന്നു. എന്നാല്‍ മനുഷ്യകുലത്തിനു തന്നെ ഭീഷണിയായ എല്ലാവിധ മനുഷ്യാവകാശങ്ങളും കാറ്റില്‍പറത്തി പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റുകള്‍ക്കെതിരെ ചെറുവിരലക്കാതിരുക്കുന്നു.

ഇന്ത്യാ രാജ്യത്തിനകത്തെ തീവ്രവാദത്തിനു വിത്തു പാകിയത് സംഘ് പരിവാറിന്റെ എകപക്ഷീയമായ കടന്നാക്രമണങ്ങളും, രാജ്യം ഏറെ കാലം ഭരിച്ച കോണ്‍ഗ്രെസ്സിന്റെ നയ വൈകല്ല്യങ്ങളും ഭൂരിപക്ഷ പ്രീണനങ്ങളുമാണ്. രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ പ്രതീക്ഷയായി കണ്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ബാബരി മസ്ജിദ് വിഷയത്തില്‍ കാണിച്ച കുറ്റകരമായ അനാസ്ഥ മത ന്യൂനപക്ഷങ്ങളില്‍ നിരാശയും അരക്ഷിതാവസ്ത്ഥയും സ്രിഷ്ടിക്കാന്‍ ഒരളവുവരെ കാരണമായി. അതിന്റെ എറ്റവും നല്ല ഉദാഹരണമാണ് പിന്നീടും ഇപ്പോഴും നടക്കുന്ന മാപ്പു പറയല്‍ നാടകങ്ങള്‍. ഒപ്പം ന്യൂനപക്ഷ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുമ്പോഴും സംഘുപരിവാറിനോട് മ്രിദുല സമീപനമാണു കോണ്‍ഗ്രെസ്സ് ഉള്‍പ്പെടെയുള്ളവര്‍ കാണിച്ചത്. ഏറ്റവും ഒടുവില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ സംഘ് പരിവാറിന്റെ പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിട്ടും മറിച്ചൊന്നുമല്ല സംഭവിക്കുന്നത്. ബോംബെ കലാപം അന്വേഷിച്ച ശ്രീക്രിഷ്ണ കമ്മീഷന്റെ കാര്യവും വിഭിന്നമായിരുന്നില്ല.ബോംബെയില്‍ നിരപരാധികളെ ജീവനൊടെ ചുട്ടരിച്ചിട്ടിതൊക്കെ ചെയ്തത് ഞാനാണ്‍ എന്നു പരസ്യമായി പ്രഖ്യാപിച്ച ബാല്‍ താക്കറെയെയും, ബാബരി തകര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നെന്നും അതിന്റെ പേരില്‍ ജയിലില്‍ പോവാന്‍ സന്തോഷമേ ഉള്ളോ എന്നും പ്രഖാപിക്കുന്ന സുഷമാ സ്വരാജിനെ സ്വര്യ വിഹാരം നടത്താന്‍ അനുവദിക്കുന്നു.

കേരളത്തില്‍ ഇന്നു വന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തെക്കുറിച്ചുള്ള വാര്‍ത്തകളും ഇതിന്റെ പശ്ചാത്തലതില്‍ വേണം വിലയിരുത്താന്‍.1990 കള്‍ക്കു ശേഷമാണ് കേരളത്തില്‍ തീവ്രവാദം ശക്തിയാര്‍ജ്ജിച്ചത്. അതിനു പ്രധാന കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ്. അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ അനന്തമായ ജയില്‍ വാസവും നീതി നിഷേധവും ഒരു വിഭാഗം യുവാക്കളില്‍ രാജ്യത്തെ നീതിപീഢങ്ങളിലും,ജുഡീഷ്യറിയിലുമുള്ള വിശ്വാസത്തിനു കോട്ടം തട്ടാന്‍ കാരണമായിട്ടുണ്ട്. അക്രമവും, ഭീകരതയും എല്ലാറ്റിനും പ്രതിവിധി എന്നു ഒരു ചെറിയ ന്യൂനപക്ഷം വരുന്ന അവിവേകികളെങ്കിലും കരുതി.അവരാണു മുക്തമെന്നു നാം കരുതിയ നമ്മുടെ കൊച്ചു കൈരളിയിലും അശാന്തിയുടെ വിത്തുകള്‍ മുളപ്പിച്ചത്.

ദേശീയ തലത്തില്‍ ഇതായിരുന്നു അവസ്ഥയെങ്കില്‍ കേരളത്തിലും സ്ഥിതി മറിച്ചായിരുന്നില്ല.എന്തിനേറെ സി.പി.എം. പ്രവര്‍ത്തകരെ സംഘ്പരിവാര്‍ ക്രൂരമായി കൊന്നുതള്ളുമ്പോഴും, നിലനില്പിനായി ആയുധമെടുക്കേണ്ടി വരുന്ന സി.പി.എം.കാരനെ മാത്രം വിമര്‍ശിച്ചു നടന്നു കേരളത്തിലെ കോണ്‍ഗ്രസ്സുകാരും മുഖ്യധാരാ മാധ്യമ സുഹുര്‍ത്തുക്കളും. മാറാട് തീര്‍ത്തും സംഭവിക്കാന്‍ പാടില്ലാത്ത അനിഷ്ടകരമായ സംഭവം അരങ്ങേറിയപ്പോള്‍ പ്രവീണ്‍ തൊഗാഡിയയെപ്പോലെയുള്ളവര്‍ക്കു മാറാട് സന്ദര്‍ശിക്കാനും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയാനും അവസരം നല്കി. ശശികലമാരും ഉമാ ഉണ്ണിമാരും തീ തുപ്പിക്കൊണ്ടിരിക്കുന്നു.

ഇനിയെങ്കിലും കാര്യങ്ങളെ യദാവിധി നിരീക്ഷിച്ചു നട്ടെല്ലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. ഇനിയൊരു നസീറുമാരും രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്താന്‍ പാടില്ല. ഇനിയൊരാളും ഭാരതത്തിന്റെ അതിര്‍ത്തി ഭേദിച്ചു തീവ്രവാദത്തിനായി പോകാന്‍ പാടില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കോയമ്പത്തൂര്‍ ജയിലിന്റെ ഇരുട്ടറയില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജപമാലയും കയ്യിലേന്തി പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കഴിഞ്ഞിരുന്ന ഒരു പാവം നിരപരാധിയെ ഇതിന്റെ പേരില്‍ ക്രൂശിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒപ്പം ചങ്കുറപ്പും ദ്രിഢ നിശ്ചയുമുള്ള നടപടികളും വേണം.

1 അഭിപ്രായം:

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.