സാമ്രാജ്യത്വത്തിന് വഴിയൊരുക്കാന്‍ മഅദനിയെ നാടുകടത്താന്‍ ശ്രമം- പി.ഡി.പി.
ജിദ്ദ:സാമ്രാജ്യത്വത്തിന് കേരളത്തിന്റെ മണ്ണില്‍ കാലുറപ്പിക്കുന്നതിന് വേണ്ടി കള്ളസാക്ഷികളും കള്ളത്തെളിവുകളും സൃഷ്ടിച്ച് അബ്ദുന്നാസര്‍ മഅദനിയെ വീണ്ടും അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കള്ളക്കേസുകളില്‍ കുടുക്കി കേരളത്തില്‍ നിന്ന് നാടുകടത്തുന്നതിന് വേണ്ടി സംഘപരിവാര്‍-വലതുപക്ഷ രാഷ്ട്രീയശക്തികള്‍ ആസൂത്രിത നീക്കം നടത്തുന്നതായി പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.എം. സുബൈര്‍ പടുപ്പ് ആരോപിച്ചു. ഇതാണ് മൊഴികള്‍ എന്ന വ്യാജേന ചില ചാനലുകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും മഅദനിക്കെതിരെ പുറത്തുവരുന്ന വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ മനഃശാസ്ത്രം. സാമ്രാജ്യത്വത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരെ മഅദനിയും പി.ഡി.പി.യും ജനങ്ങളെ ബോധവത്കരിക്കുന്നതുകൊണ്ടാണ് ഇവര്‍ മഅദനിയെ അടുത്ത പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിശ്ശബ്ദനാക്കി നാടുകടത്താന്‍ നോക്കുന്നത്.ഇതിനെ പ്രബുദ്ധരായ പ്രവാസികളും കേരള ജനതയും തിരിച്ചറിയണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം നല്‍കിയ സ്വീകരണസമ്മേളനം സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. പി.സി.എഫിന്റെ ബ്ലോഗായ www.pcfgulf.blogspot.com ന്റെ ഔദ്യോഗിക ഉദ്ഘാടനവും സുബൈര്‍ പടുപ്പ് നിര്‍വഹിച്ചു.
ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി.എ. മുഹമ്മദ്‌റാസിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പി.ഡി.പി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ മുസ്‌ല്യാര്‍, ദിലീപ് താമരക്കുളം, മുസ്തഫ പുകയൂര്‍, അബ്ദുള്‍കരീം മഞ്ചേരി, യൂസുഫ് മല്ലപ്പള്ളി, അബ്ദുള്ള പട്ടാമ്പി, താഹ കാഞ്ഞിപ്പുഴ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും സെക്രട്ടറി ഇ.എം. അനീസ് നന്ദിയും പറഞ്ഞു.
പി.സി.എഫ്. ദുബായ് കമ്മിറ്റി നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിക്ക് ദുബായില്‍ തുടക്കം കുറിച്ചു. പി.സി.എഫ്. ദുബായ് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പിയില്‍ നിന്നും ആദ്യ അപേക്ഷ സ്വീകരിച്ചു കൊണ്ട് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം ഇസ്മയില്‍ ചപ്പാരപ്പടവ് ആണ് പദ്ധതി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്. പരിപാടി നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുബാറക് ആലപ്പുഴ ഉത്ഘാടനം ചെയ്തു.മുഹമ്മദ് മഅറൂഫ്,
അസീസ് ബാവ തിരുവമ്പാടി,ഹസ്സന്‍ ആദൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.മുഹമ്മദ് ഷാ എന്നിവര്‍ സ്വാഗതവും റഫീഖ് തലശ്ശേരി നന്ദിയും പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാന്‍ 055 8781195, 050 5744476 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് പി.സി.എഫ്. അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ