രാഷ്ട്രസുരക്ഷായാത്ര കുന്നത്തൂരില്‍
ശാസ്താംകോട്ട: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര തിങ്കളാഴ്ച കുന്നത്തൂരില്‍ പ്രവേശിക്കും.വൈകീട്ട് 5ന് കരുനാഗപ്പള്ളിയില്‍നിന്ന് പി.ഡി.പി. കുന്നത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് മൈനാഗപ്പള്ളി ഐ.സി.എസില്‍ എത്തിക്കും.വാഹനങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിക്കുക.തുടര്‍ന്ന് 6ന് നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കും.
![]() |
പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും
Posted on: 14 Feb 2010
കരുനാഗപ്പള്ളി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പി. രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് തിങ്കളാഴ്ച വൈകിട്ട് കരുനാഗപ്പള്ളിയില്‍ സ്വീകരണം നല്‍കും. സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.
17ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ മഹാറാലിയും സമ്മേളനവും നടക്കും. തിങ്കളാഴ്ച അഞ്ചിന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന സമ്മേളനം മഅദനി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ഹന അധ്യക്ഷത വഹിക്കും.
മഅദനിയുടെ രാഷ്ട്രസുരക്ഷായാത്ര നാളെ കൊല്ലത്ത്
Posted on: 14 Feb 2010
കൊല്ലം: സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷവേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അബ്ദുല്‍ നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്ര തിങ്കളാഴ്ച 10 ന് പത്തനാപുരത്ത് എത്തും. തുടര്‍ന്ന് വൈകിട്ട് 3 ന് ചിന്നക്കടയില്‍ സ്വീകരണം നല്‍കും. കരുനാഗപ്പള്ളി വഴി വൈകിട്ട് 6 ന് കുന്നത്തൂരില്‍ പൊതുസമ്മേളനത്തോട്കൂടി സമാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ അറിയിച്ചു.
മഅദനി നയിക്കുന്ന യാത്ര ഇന്ന് ജില്ലയില്‍
Posted on: 09 Feb 2010
തൃശ്ശൂര്‍: സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക. ന്യൂനപക്ഷവേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ചൊവ്വാഴ്ച ജില്ലയില്‍ പര്യടനം നടത്തും. മണ്ണുത്തിയില്‍ കാലത്ത് പത്തുമണിക്ക് സ്വീകരണം നല്‍കും. വരന്തരപ്പിള്ളി, കുന്നംകുളം, ചാവക്കാട് എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ട് 6 മണിക്ക് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ പൊതുസൂമ്മളനത്തോടെ സമാപിക്കുന്നു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും
Posted on: 04 Feb 2010
താമരശ്ശേരി: പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ഫിബ്രവരി നാലിന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് കൈതപ്പൊയിലിലാണ് ആദ്യ സ്വീകരണം. 11 മണിക്ക് തിരുവമ്പാടിയിലും വൈകിട്ട് മൂന്നിന് കൊടുവള്ളിയിലും സ്വീകരണം നല്‍കും.
രാഷ്ട്രസുരക്ഷാ സന്ദേശയാത്ര വെള്ളിയാഴ്ച മുതല്‍ ഏഴുവരെ മലപ്പുറം ജില്ലയില്‍
Posted on: 04 Feb 2010
മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശ യാത്ര വെള്ളിയാഴ്ച മുതല്‍ ഏഴുവരെ ജില്ലയില്‍ പര്യടനം നടത്തും. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷവേട്ട നിര്‍ത്തുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യാത്ര. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ജില്ലാ അതിര്‍ത്തിയായ ഊര്‍ക്കടവില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.തുടര്‍ന്ന് എടവണ്ണപ്പാറയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും.
2.30ന് അരീക്കോട്, അഞ്ചിന് കരുവാരകുണ്ട്, ഏഴിന് പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ആറിന് 10 മണിക്ക് മഞ്ചേരി, 11.30ന് പൂക്കോട്ടൂര്‍, 1.30ന് വേങ്ങര, മൂന്നുമണിക്ക് ചെമ്മാട്, അഞ്ചിന് ചേളാരി, ഏഴുമണിക്ക് താനൂര്‍ എന്നിവിടങ്ങളിലും ഞായറാഴ്ച 10മണിക്ക് തിരൂര്‍, 11.30ന് പുത്തനത്താണി, 1.30ന് വളാഞ്ചേരി, 4.30ന് ചങ്ങരംകുളം, 6.30ന് എടപ്പാള്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം തിരൂരങ്ങാടി, സലാം മൂന്നിയൂര്‍, വേലായുധന്‍ വെന്നിയൂര്‍, ജഹ്ഫര്‍ അലി ദാരിമി, ഇല്ല്യാസ് ടി. കുണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
മഅദനി ഇന്ന് വയനാട്ടില്‍
Posted on: 03 Feb 2010
കല്പറ്റ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ബുധനാഴ്ച ജില്ലയില്‍ പര്യടനം നടത്തും. മൂന്നു മണിക്ക് ദ്വാരകയിലും അഞ്ചുമണിക്ക് കല്പറ്റ മുനിസിപ്പല്‍ ഗ്രൗണ്ടിലും സ്വീകരണം നല്‍കും. ന്യൂനപക്ഷ പീഡനവും സാമ്രാജ്യത്വ ഇടപെടലും അവസാനിപ്പിക്കുക, ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര.
രാഷ്ട്രസുരക്ഷാസന്ദേശയാത്രയ്ക്ക് കൊപ്പത്ത് 8ന് സ്വീകരണം
പട്ടാമ്പി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നയിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് എട്ടിന് വൈകീട്ട് മൂന്നുമണിക്ക് കൊപ്പം സെന്ററില്‍ സ്വീകരണംനല്‍കാന്‍ പി.ഡി.പി. പട്ടാമ്പി മണ്ഡലംകൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗം ജില്ലാപ്രസിഡന്റ് അഷ്‌റഫ് അലി വല്ലപ്പുഴ ഉദ്ഘാടനംചെയ്തു. മുഹമ്മദലി അധ്യക്ഷനായി.
പി.ഡി.പി. ജാഥയ്ക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കും
പേരാമ്പ്ര: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഫിബ്രവരി മൂന്നിന് 11 മണിക്ക് പേരാമ്പ്ര കമ്യൂണിറ്റി ഹാള്‍ മൈതാനത്ത് സ്വീകരണം നല്‍കാന്‍ പേരാമ്പ്ര മണ്ഡലം പി.ഡി.പി. കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. റഹ്മാന്‍ അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ പയ്യോളി, സലീം കുറ്റിയാടി, എസ്.പി. മുജീബ് എന്നിവര്‍ പ്രസംഗിച്ചു.

രാഷ്ട്ര സുരക്ഷ യാത്ര കാസര്‍കോട് മണ്ഡലത്തില്‍ പര്യടനം നടത്തി
കാസര്‍കോട്: പി.ഡി.പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാഷ്ട്ര സുരക്ഷ യാത്ര കാസര്‍കോട് മണ്ഡലത്തില്‍ പര്യടനം നടത്തി. മനുഷ്യവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു മഅദനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്ത രാഷ്ട്ര സുരക്ഷാ സന്ദേശ യാത്ര തിങ്കളാഴ്ച രാവിലെയാണ് പ്രയാണം ആരംഭിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ പര്യടനം നടത്തിയ സന്ദേശ യാത്രക്ക് അണങ്കൂരില്‍ സ്വീകരണം നല്‍കി. ശമീര്‍, അബ്ദുര്‍ റഷീദ് മൗലവി, ഗഫൂര്‍ പുതുപ്പാടി, സ്വാമി വര്‍ക്കല രാജ്, പൂന്തുറ സിറാജ്, അജിത് കുമാര്‍ ആസാദ്, ഐ.എസ്. ശകീര്‍ ഹുസൈന്‍, സുബൈര്‍ പടുപ്പ്, അഡ്വ.സിറാജ്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ഹമീദ് കൊടവഞ്ചി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബേക്കലിലും സ്വീകരണം നല്‍ക്കി. കാഞ്ഞങ്ങാട്, പടന്ന എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം കണ്ണുര്‍ ജില്ലയില്‍ പ്രവേശിക്കും.
ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളി കേള്‍ക്കേണ്ടിവന്നു -അബ്ദുള്‍നാസര്‍ മഅദനി
മഞ്ചേശ്വരം:സാമ്രാജ്യത്വത്തിനെതിരെ സമരംനയിച്ച ഗാന്ധിജിക്കും തീവ്രവാദിയെന്ന വിളികേള്‍ക്കേണ്ടിവന്നിരുന്നുവെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി അഭിപ്രായപ്പെട്ടു.
കുഞ്ചത്തൂര്‍ മാടയില്‍ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരെ പുറത്താക്കി ഗാന്ധിജി നയിച്ച പ്രസ്ഥാനം അധികാരത്തില്‍ വന്നപ്പോള്‍ കമ്യൂണിസ്റ്റുകാരെ തീവ്രവാദികളാക്കി.പിഡിപിക്കെതിരെ പറഞ്ഞുനടക്കുന്ന വി.എസ്.അച്യുതാനന്ദനും എത്രയോകാലം തീവ്രവാദത്തിന്റെ മുഖമുദ്ര പേറി നടന്നയാളാണ്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തിയപ്പോള്‍ നക്‌സലേറ്റുകളെ തീവ്രവാദികളാക്കി. നെഹ്‌റു മുസ്‌ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്നും ചത്തകുതിരയെന്നും വിളിച്ചു. പിഡിപി പിറന്നപ്പോള്‍ ആ പേര് ഞങ്ങള്‍ക്ക് ചാര്‍ത്തിത്തന്ന് മുസ്‌ലിം ലീഗ് മതേതരത്വത്തിന്റെ അപ്പസേ്താലന്മാരായി -മഅദനി പറഞ്ഞു.
മനുഷ്യത്വത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നവരെ തന്റെയും കുടുംബത്തിന്റെയും മനോവേദന അറിയിക്കാനാണ് യാത്ര നടത്തുന്നതെന്ന് മഅദനി പറഞ്ഞു.സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക എന്നീ ആവശ്യങ്ങളുമായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി നയിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശ യാത്രക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാന്‍ നാടെങ്ങും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവേശപൂര്‍വ്വം തയ്യാറെടുപ്പുകള്‍ തുടങ്ങി. ജാഥയില്‍ ചെയര്‍മാന് പുറമേ മുഴുവന്‍ സി.എ.സി.അംഗങ്ങളും അനുഗമിക്കും. മലപ്പുറം ജില്ലയില്‍ മാത്രം പതിഞ്ചോളം കേന്ദ്രങ്ങളില്‍ ജാഥക്കു സ്വീകരണം ഒരുക്കിയിട്ടുണ്ട്.
രാഷ്ട്രസുരക്ഷാ സന്ദേശയാത്ര ഇന്ന് മഞ്ചേശ്വരം ഉദ്യവാറില്‍ ഗ്രോവാസു ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക, എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പി.ഡി.പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്ര സുരക്ഷാ സന്ദേശയാത്ര ജനവരി 31ന് 4 മണിക്ക് മഞ്ചേശ്വരം ഉദ്യവാറില്‍ ഗ്രോവാസു ഉദ്ഘാടനം ചെയ്യും. മഅ്ദനി മുഖ്യപ്രഭാഷണം നടത്തും. ഫിബ്രവരി ഒന്നിന് 12 മണിക്ക് അണങ്കൂരില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ മഅ്ദനി പ്രസംഗിക്കും. തുടര്‍ന്ന് ഒരുമണിക്ക് ബേക്കലിലും 4 മണിക്ക് കാഞ്ഞങ്ങാട്ടും 6 മണിക്ക് പടന്നയിലും സ്വീകരണ സമ്മേളനം ഉണ്ടാകും
ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
നെടിയിരുപ്പ്: അബ്ദുന്നാസര്‍ മഅദനിയുടെ കേരള സുരക്ഷാ സന്ദേശയാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡും കൊടിയും നശിപ്പിച്ചതില്‍ പി.ഡി.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നസീര്‍ഖാന്‍ അധ്യക്ഷതവഹിച്ചു. ഗഫൂര്‍ വാവൂര്‍, മുഹമ്മദ് ഓമാനൂര്‍, ആലുങ്ങല്‍ ആസിഫലി എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി.യുടെ കേരളയാത്ര 9ന് തൃശ്ശൂര്‍ ജില്ലയില്‍
തൃശ്ശൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി നയിക്കുന്ന കേരളയാത്ര ഫിബ്രവരി 9ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും. 11 മണിക്ക് ജില്ലയിലെ ആദ്യസ്വീകരണം മണ്ണുത്തിയില്‍ നല്‍കും. തുടര്‍ന്ന് പുതുക്കാട് മണ്ഡലത്തിലെ പൗണ്ട്, കുന്നംകുളം ടൗണ്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഉമ്മര്‍ഹാജി തെരുവത്ത് അധ്യക്ഷനായി. മുഹമ്മദ്കുട്ടി കേച്ചേരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കരിവന്നൂര്‍, മുഹമ്മദ്ചാമക്കാല, ലത്തീഫ് കാട്ടൂര്‍, സലീം കടലായി, അബ്ദുള്‍ഖാദര്‍ കൊരട്ടിക്കര, പി.എസ്. ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫിബ്രവരി രണ്ടിന് 12.30ന് തളിപ്പറമ്പില്‍ സ്വീകരണം
തളിപ്പറമ്പ്: സേ്ഫാടകവസ്തുക്കള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നും ഉറവിടവുംഉദ്ദേശ്യവും കണ്ടെത്തി ദുരൂഹത അകറ്റണമെന്നും പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞയാഴ്ച ന്യൂമാഹിയില്‍നിന്നും 1500 കിലോ സേ്ഫാടകവസ്തുക്കളും മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍നിന്ന് വന്‍ സേ്ഫാടകവസ്തുക്കളും പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമല്ലെന്ന് നേതാക്കള്‍ ആരോപിച്ചു.പി.ഡി.പി.ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി മഞ്ചേശ്വരത്ത്‌നിന്ന് ആരംഭിക്കുന്ന രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഫിബ്രവരി രണ്ടിന് 12.30ന് തളിപ്പറമ്പില്‍ സ്വീകരണംനല്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറി നിസാര്‍ മേത്തര്‍, സുബൈര്‍ പുഞ്ചവയല്‍, ഹസ്ബുള്ള മാട്ടൂര്‍, റഷീദ് മെരുവമ്പായി എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം

എടപ്പാള്‍: സാമ്രാജ്യത്വ ഇടപെടല്‍ അവസാനിപ്പിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫിബ്രവരി ഒന്നിനാരംഭിക്കുന്ന മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് ഏഴിന് എടപ്പാളില്‍ സ്വീകരണം നല്‍കാന്‍ പി.ഡി.പി തവനൂര്‍ മണ്ഡലം കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കെ.പി. സെയ്താലിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ജാഫറലി ദാരിമി ഉദ്ഘാടനംചെയ്തു. ഷിഹാബ്, എം.എ. അഹമ്മദ്കബീര്‍, മൂസ കല്ലിങ്ങല്‍, മുനീബ്തങ്ങള്‍, ബാവഹാജി, സിദ്ദീഖ്മൗലവി, വി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി വാഹനജാഥ
വേങ്ങര:രാഷ്ട്ര സുരക്ഷാസന്ദേശ യാത്ര പ്രചരണാര്‍ത്ഥം പി.ഡി.പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി വാഹനജാഥയും പൊതുയോഗവും നടത്തി.പാലാണിയില്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനംചെയ്തു.ഷാജഹാന്‍ അധ്യക്ഷതവഹിച്ചു. വേലായുധന്‍ വെന്നിയൂര്‍, അലി കാടാമ്പുഴ, ഷമീര്‍ പയ്യനങ്ങാടി, കെ. ചേക്കു, നൗഷാദ് മംഗലശ്ശേരി, എ.കെ. അശ്‌റഫ്, ശുഹൈബ്, പി. സിറാജ് എന്നിവര്‍ പ്രസംഗിച്ചു.
പാലക്കാട് ജില്ലാകൗണ്‍സില്‍
പാലക്കാട്: അബ്ദുള്‍നാസര്‍ മഅദനി നയിക്കുന്ന 'രാഷ്ട്ര സുരക്ഷാസന്ദേശ യാത്ര'യുടെ ഭാഗമായി പി.ഡി.പി. ജില്ലാകൗണ്‍സില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് അഷറഫ് അലി അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയര്‍മാന്‍ അഡ്വ. അക്ബറലി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിയാവുദ്ദീന്‍, തോമസ് മാഞ്ഞൂരാന്‍, കെ.എ.മൊയ്തീന്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രചാരണബോര്‍ഡുകള്‍ നശിപ്പിക്കുന്നു
താനൂര്‍: പി.ഡി.പി ജില്ലാ സമ്മേളന പ്രചാരണാര്‍ഥം നന്നമ്പ്ര തട്ടത്തല യൂണിറ്റും ഓലപ്പീടിക യൂണിറ്റും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ നന്നമ്പ്ര 15-ാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. നാരക്കാട്ടില്‍ സുബൈര്‍ അധ്യക്ഷതവഹിച്ചു. നൗഷാദ് വി, കുഞ്ഞിമൊയ്തീന്‍, നിസാര്‍ ആലാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.ഓലപ്പീടികയിലെ ബോര്‍ഡുകള്‍ നശിപ്പിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ഓലപ്പീടിക യൂണിറ്റ് ആവശ്യപ്പെട്ടു. മുസ്തഫ കളത്തിങ്ങല്‍ അധ്യക്ഷതവഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ