രാഷ്ട്രസുരക്ഷാ യാത്രക്ക് ഉജ്ജ്വല റാലിയോടെ സമാപനം













തിരുവനന്തപുരം: ഭരണകൂടങ്ങള്‍ സൃഷ്ട്ടിക്കുന്ന കള്ളക്കേസ്സുകള്‍ക്കും പ്രചാരണങ്ങള്‍ക്കും മുന്നില്‍ തളരാന്‍ തങ്ങള്‍ക്കു മനസില്ലെന്ന് പ്രഖ്യാപിച് ആയിരങ്ങള്‍ പങ്കെടുത്ത ഉജ്ജ്വല റാലിയോടെ രാഷ്ട്ര സുരക്ഷാ യാത്ര സമാപിച്ചു. സാമ്രാജ്യത്വ ഇടപെടലുകള്‍ അവസാനിപ്പിക്കുക, ന്യുനപക്ഷ വേട്ട നിര്‍ത്തുക, ജന്സംഖ്യാനുപതിക സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുമായി പതിനേഴു ദിവസം നീണ്ടു നിന്ന യാത്ര 111 മണ്ഡലങ്ങളിലെ 352 ഗ്രാമപഞ്ചായത്തുകള്‍ താണ്ടിയാണ് തിരുവനന്തപുരത്ത് സമാപിച്ചത്.
 പ്രസ് ക്ലബ് മൈതാനിയില്‍ നിന്നും ആരംഭിച്ച റാലി മെയിന്‍ റോഡു വഴി വെട്ടിമുറിച്ച കോട്ടയില്‍ തയാറാക്കിയ 'ഹേമന്ദ് കാര്‍ക്കരെ' നഗറില്‍ സമാപിച്ചു. റാലിക്ക് സംസ്ഥാന - ജില്ല നേതാക്കളായ പൂന്തുറ സിറാജ്, സി.കെ അബ്‌ദുള്‍ അസീസ്‌, ഗഫൂര്‍ പുതുപ്പാടി, സ്വാമി വര്‍ക്കല രാജ്, അഡ്വ. വള്ളികുന്നം പ്രസാദ്, യു.കെ. അബ്ദുല്‍ റഷീദ് മൌലവി, മാഹിന്‍ ബാദുഷ മൌലവി, മുഹമ്മദ്‌ കുട്ടി കേച്ചേരി, മുഹമ്മദ്‌ റജീബ്, സി.എച്ച്.അഷ്‌റഫ്‌ ഇടുക്കി, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, ശ്രീജ മോഹന്‍, സാബു കൊട്ടാരക്കര എന്നിവര്‍ നേതൃത്വം നല്‍കി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.