കെ. എ. ഹസ്സനെ പി.ഡി.പി.യില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി. ഉന്നതാധികാര സമിതി തീരുമാനിച്ചു. ജില്ല, മണ്ഡലം, വാര്‍ഡ് എന്നീ തലങ്ങളില്‍ വിലക്കയറ്റ വിരുദ്ധ സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിക്കും. പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരൊട് വിശദീകരിക്കുകയായിരുന്നു വര്‍ക്കിംഗ് ചെയര്‍മാന്‍.മഅദനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ആസൂത്രിതനീക്കങ്ങള്‍ക്കെതിരെ 13-ന് എറണാകുളത്ത്
 മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് പാര്‍ട്ടിയുടെ വനിതാ വിഭാഗമായ വിമന്‍സ് ഇന്ത്യ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍  എറണാകുളത്ത് പ്രഥമ വനിതാ സംഗമം സംഘടിപ്പിക്കും.

പി.ഡി.പി. ജില്ലാ സമ്മേളനങ്ങള്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 31 വരെയും അംഗത്വവിതരണം മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയും നടക്കും. നിരന്തരമായ  സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെ.എ.ഹസ്സനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതായും സിറാജ് പറഞ്ഞു. പാര്‍ട്ടിയുടെ ചിലവില്‍ ലഭിച്ച  വഖഫ് ബോര്‍ഡ് അംഗത്വം ഹസ്സന്‍ രാജിവെക്കണമെന്നും സിറാജ് ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.