തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ അബ്ദുല്‍നാസര്‍ മഅദനിയേയും കുടുംബത്തേയും പീഢിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പി.ഡി.പി.രാജ്ഭവന്‍ ധര്‍ണ്ണ നടത്തി. പി.എം.എ.സലാം എം.എല്‍.എ. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരാളെ കേന്ദ്രഏജന്‍സികള്‍ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നത് ഫെഡറല്‍ സംവിധാനത്തിനോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബാസുരേന്ദ്ര ബാബു, കേരള മഹല്ല് ഇമാം ഐക്യവേദി പ്രസിഡണ്ട് പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി,ജമാഅത്ത് അസി.അമീര്‍ ശഹീദ് മൌലവി, പി.ഡി.പി.നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ.അബ്ദുല്‍ അസീസ്,വര്‍ക്കിംഗ് ചെയർമാന്‍ പൂന്തുറ സിറാജ്,തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.സത്യദേവ്,
സി.എ.സി.അംഗങ്ങളായ് വര്‍ക്കല രാജ്, സുബൈര്‍ സബാഹി, മുഹമ്മദ് റജീബ്, മുഹമ്മദ് കുട്ടി കേച്ചേരി, ജില്ലാ ഭാരവാഹികളായ പനവൂര്‍ ഹസ്സന്‍,
ബീമാപ്പള്ളി യൂസഫ്, അമ്പലത്തറ സക്കീര്‍, പാച്ചിറ സലാഹുദ്ദീന്‍, ബീമാപ്പള്ളി ഷാഫി, വള്ളക്കടവ് സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെ ജില്ലയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണക്കു ശേഷം പി.ഡി.പി.നേതാക്കള്‍ ഗവര്‍ണര്‍ക്കു നിവേദനവും സമര്‍പ്പിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കണം
വളാഞ്ചേരി: കാവുംപുറം പടിഞ്ഞാക്കരയിലെ കോതോള്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പി.ഡി.പി. വളാഞ്ചേരി പഞ്ചായത്ത് 19-ാം വാര്‍ഡ് യോഗം ആവശ്യപ്പെട്ടു. ഹംസ കെ.എം. അധ്യക്ഷത വഹിച്ചു. കെ.ടി. ഷറഫുദ്ദീന്‍, കെ. സിറാജ്, അലി. സി. സിദ്ധിഖ്, എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി. സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചു
മലപ്പുറം: 'സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീഷണിക്കെതിരെ മര്‍ദ്ദിത മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ ഏഴ്,എട്ട്,ഒമ്പത് തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്ക് തുടക്കമായി.സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ മണ്ഡലം കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായാണ് മണ്ഡലംതല പ്രതിനിധിസമ്മേളനങ്ങള്‍ ചേരുന്നത്.
പൊന്നാനിയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം നയരൂപവത്കരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, ബാപ്പു പുത്തനത്താണി, മുഹമ്മദ് സഹീര്‍ എന്നിവര്‍ സംഘടനാ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മഞ്ചേരി മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തവനൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ അലി ദാരിമി, അഡ്വ. ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മലപ്പുറം മണ്ഡലം പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫ പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഇല്യാസ് കുണ്ടൂര്‍, യൂസുഫ് പാന്ത്ര എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തിരൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസുഫ് പാന്ത്ര ഉദ്ഘാടനം ചെയ്തു. ഷമീര്‍ പയ്യനങ്ങാടി, ജാഫറലി ദാരിമി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
24ന് നിലമ്പൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളുടെയും 25ന് ഏറനാട്, മങ്കട 26ന് വണ്ടൂര്‍, കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളുടെയും 27ന് പെരിന്തല്‍മണ്ണ,കോട്ടയ്ക്കല്‍ മണ്ഡലങ്ങളുടെയും 28ന് താനൂര്‍ മണ്ഡലത്തിന്റെയും പ്രതിനിധി സമ്മേളനങ്ങള്‍ ചേരും.
ജില്ലാ ആസ്‌പത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം - പി.ഡി.പി
Posted on: 23 Mar 2010
മഞ്ചേരി: ജനറല്‍ ആസ്പത്രിയായി ഉയര്‍ത്തിയ ജില്ലാ ആസ്‌പത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് പി.ഡി.പി മഞ്ചേരി മുനിസിപ്പല്‍ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പി.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇല്ല്യാസ് ടി. കുണ്ടൂര് ഉദ്ഘാടനം ചെയ്തു. കെ. ബാബുമണി, സലിം മേച്ചേരി, ടി.പി. ജയകുമാര്‍, ഷംസുദ്ദീന്‍ അസ്‌ലമി, സല്‍മാന്‍ കുമ്മാളി, ഉസ്മാന്‍ നെല്ലികുത്ത്. യൂസഫ് വടക്കാങ്ങര, ഷിബു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഷംസുദ്ദീന്‍ അസ്‌ലമി(പ്രസി), സല്‍മാന്‍ കുമ്മാളി(സെക്ര), ഷിബുകൃഷ്ണന്‍(വൈസ് പ്രസി), യൂസഫ് വടക്കാങ്ങര (ജോയന്റ് സെക്ര.), ഉസ്മാന്‍ നെല്ലിക്കുത്ത് (ഖജാ.).
മനുഷ്യാവകാശ കൂട്ടായ്മ ഇന്ന് കൊച്ചിയില്‍; രാം പുനിയാനി സംബന്ധിയ്ക്കും
Monday, March 15, 2010
കൊച്ചി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും, മുംബൈ സര്‍വകലാശാല പ്രഫസറുമായ രാം പുനിയാനി ഇന്ന് കൊച്ചിയില്‍. കലൂര്‍ എം.ഇ.എസ് ഹാളില്‍ ഇന്ന് വൈകുന്നേരം മൂന്നിന് പി.ഡി.പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെയുള്ള മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകനും ബാര്‍ കൌണ്‍സില്‍ ഓഫ് കേരള മുന്‍ ചെയര്‍മാനുമായ അഡ്വ. പി.ജി. തമ്പി മുഖ്യപ്രഭാഷണം നടത്തും. സിവിക് ചന്ദ്രന്‍, ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, യുവകവി ഗണപൂജാരി, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീന്‍ പറവൂര്‍, പൂന്തുറ സിറാജ്, സി.കെ. അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിക്കും.
കണ്‍വെന്‍ഷന്‍ നടത്തി
Posted on: 14 Mar 2010
മലപ്പുറം: പി.ഡി.പി മലപ്പുറം മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ യൂസഫ് പാന്ത്ര ഉദ്ഘാടനംചെയ്തു. ജില്ലാ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. സി.കെ. അബ്ദുറഷീദ് പെരമ്പറമ്പ് അധ്യക്ഷതവഹിച്ചു. എന്‍. കോയ, കെ. ഇബ്രാഹിം, പി.എ. സലാം, കാടേരി സഫ്‌വാന്‍, റഹ്മത്തുള്ള ആലത്തൂര്‍പടി, സി.കെ. മുഹമ്മദ് ഫുളൈല്‍, ഇല്ലിക്കല്‍ അസീസ്, കെ. ഷംസുദ്ദീന്‍, മുസ്തഫ, ഇബ്രാഹിം മേല്‍മുറി, പി.എ. സലാം എന്നിവര്‍ പ്രസംഗിച്ചു.
പി. ഡി. പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Posted on: 11 Mar 2010
ഭാരവാഹികള്‍: അഡ്വ. എസ്. സത്യദേവ് (പ്രസിഡന്റ്), പാച്ചിറ സലാഹുദ്ദീന്‍ (സെക്രട്ടറി), സൈക്കോനസീര്‍ (ഖജാന്‍ജി), പിരപ്പന്‍കോട് അശോകന്‍, ബീമാപള്ളി യൂസഫ്, നഗരൂര്‍ റഫീക്ക് (വൈസ് പ്രസിഡന്റ്), തോട്ടമുക്ക് നവാസ്, കല്ലറ ഷിബു, വള്ളക്കടവ് സിദ്ദിഖ് (ജോയിന്റ് സെക്രട്ടറി).
പി.ഡി.പി.യുടെ തൊഴിലാളി യൂണിയന്‍ പി.ടി.യു. സി. ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികള്‍: പനവൂര്‍ ഹസന്‍ (പ്രസിഡന്റ്),
ബീമാപള്ളി ഷാഫി (സെക്രട്ടറി), അണ്ടൂര്‍ക്കോണം സുല്‍ഫി (ഖജാന്‍ജി), പൂവച്ചല്‍ സലിം, തോട്ടുമൂല സക്കീര്‍, വിഴിഞ്ഞം മുജീബ് (വൈസ് പ്രസിഡന്റ്), അമ്പലത്തറ സക്കീര്‍, വെഞ്ഞാറമൂട് ഷംനാദ്, കിള്ളി അജീര്‍ (ജോയിന്റ് സെക്രട്ടറി).
കാല്‍നടജാഥ നടത്തി
Posted on: 11 Mar 2010
കായംകുളം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി. നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നടജാഥ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.ഷെരീഫ്, വൈ.ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വനിതാ സംവരണത്തില്‍ പ്രത്യേക സംവരണം വേണം -പി.ഡി.പി.
Posted on: 10 Mar 2010
കോഴിക്കോട്: വനിതാ സംവരണ ബില്ലില്‍ ദലിത്-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനിതാസംവരണം ദലിത് ന്യൂനപക്ഷ പിന്നാക്ക സംവരണം നഷ്ടപ്പെടുത്തും. കോണ്‍ഗ്രസ്-ബി.ജെ.പി. പാര്‍ട്ടികളുടെ പിന്നാക്ക, ന്യൂനപക്ഷ വിരുദ്ധ മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇടതുപക്ഷവും നിലപാട് പുനപ്പരിശോധിക്കണം. മുസ്‌ലിം ലീഗ് ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനം നിരുത്തരവാദപരമാണ്. എസ്.പി., ആര്‍.ജെ.ഡി., ബി.എസ്.പി. കക്ഷികള്‍ സ്വീകരിച്ച നിലപാട് ചരിത്രപരമാണ്. മാര്‍ച്ച് 15 മുതല്‍ പി.ഡി.പി.യുടെ അംഗത്വവിതരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഏപ്രില്‍ ഏഴു മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ നടക്കും.
പി.ഡി.പി. വില്ലേജ്ഓഫീസ് മാര്‍ച്ച്
Posted on: 09 Mar 2010
കുമാരമംഗലം: അഴിമതിക്കാരായ കുമാരമംഗലം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെയും അനിശ്ചിതകാല റിലേ നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി അഷറഫ് അടിമാലി പ്രഖ്യാപിച്ചു. പി.ഡി.പി. കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ്ഓഫീസ്മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, ജില്ലാ വൈസ് പ്രസിഡന്റ് നജീബ് കളരികക്കല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ആലക്കോട് കരീം, ജില്ലാ കമ്മിറ്റി അംഗം പി.ഇ. ഹുസൈന്‍, മണ്ഡലം പ്രസിഡന്റ് എം.എം. ഇസ്മായില്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.ഇ. അബ്ദുള്‍റഹ്മാന്‍, പി.എം. മൈതീന്‍, ഞാലിക്കോട് ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ഡി.പി സെമിനാര്‍ 19ന്
Posted on: 09 Mar 2010
പൊന്നാനി: പി.ഡി.പി ജില്ലാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം 19ന് വൈകീട്ട് നാലിന് സാമ്രാജ്യത്വ ഫാസിസ്റ്റ് ഭീകരതയും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തും. യോഗത്തില്‍ എം.എ. അഹമ്മദ്കബീര്‍, അസീസ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
കള്ളക്കേസ് പിന്‍വലിക്കണം
Posted on: 08 Mar 2010
തിരൂരങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടി പഞ്ചായത്ത് ഓഫീസില്‍ ജനകീയ ആവശ്യങ്ങള്‍ക്കെത്തിയ പി.ഡി.പി ഭാരവാഹികള്‍ക്കെതിരെ സെക്രട്ടറി കൊടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്ന് നിയോജകമണ്ഡലം പി.ഡി.പി കമ്മിറ്റി ആവശ്യപ്പെട്ടു. മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ അധ്യക്ഷത വഹിച്ചു. ഇല്യാസ് ടി. കുണ്ടൂര്‍, ഹസ്സന്‍ തിരുത്തി, വേലായുധന്‍, പോക്കാട്ടില്‍ കോയ എന്നിവര്‍ പ്രസംഗിച്ചു.
പി.ഡി.പി.മനുഷ്യാവകാശസമ്മേളനം എറണാകുളത്ത് 15ന്
Posted on: 04 Mar 2010
കൊല്ലം:പി.ഡി.പി.യുടെ നേതൃത്വത്തില്‍ 15ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ മനുഷ്യാവകാശസമ്മേളനം നടത്തും. മഅദനിയെയും പ്രസ്ഥാനത്തെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങള്‍ തുടരുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരെ ജനപിന്തുണയാര്‍ജ്ജിക്കാന്‍ നടത്തുന്ന സമ്മേളനത്തില്‍ പ്രമുഖ മനുഷ്യാവകാശനേതാക്കള്‍ പങ്കെടുക്കുമെന്ന് പി.ഡി.പി.വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രില്‍ 12ന് എറണാകുളം ടൗണ്‍ഹാളില്‍ വനിതാസംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്കുള്ള വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശ്യം. പാര്‍ട്ടി ജില്ലാസമ്മേളനങ്ങള്‍ ഏപ്രില്‍ അഞ്ചുമുതല്‍ മെയ് 30 വരെ നടത്തും. 14 ജില്ലകളിലും മെയ് 30നകം ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ നിലവില്‍വരും. പാര്‍ട്ടിയില്‍ കുടുംബപങ്കാളിത്തം ഉറപ്പാക്കാന്‍ അനുഭാവി മെമ്പര്‍ഷിപ്പ് കാമ്പെയ്‌നും നടത്തുന്നുണ്ട്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 20 വരെയാണ് കാമ്പെയ്ന്‍.
ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് അഞ്ചുമുതല്‍ 12 വരെ പ്രതിഷേധവാരമായി പി.ഡി.പി.ആചരിക്കും. പഞ്ചായത്തുതലം തൊട്ട് പ്രകടനം, സായാഹ്നധര്‍ണ, വിശദീകരണയോഗങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും.
പി.ഡി.പി. വിട്ട അഡ്വ. കെ.എ.ഹസ്സന്‍ വഖഫ് ബോര്‍ഡ് അംഗത്വംകൂടി രാജിവയ്ക്കാന്‍ തയ്യാറാകണമെന്ന് സിറാജ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊട്ടാരക്കര സാബു, ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷാ, ജില്ലാ സെക്രട്ടറി സുനില്‍ ഷാ, ജില്ലാ വൈസ് പ്രസിഡന്റ് പത്തനാപുരം ഷാജി എന്നിവരും പങ്കെടുത്തു.
പി.ഡി.പി. വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തും
Posted on: 04 Mar 2010
തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസ് ജീവനക്കാര്‍, കൈക്കൂലിവാങ്ങിയ ഹെക്ടര്‍കണക്കിന് നിലം നികത്തി നിര്‍മാണപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിന് വില്ലേജോഫീസ്മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കെതിരെ രേഖാമൂലം തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പി.ഡി.പി. ജില്ലാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താന്‍ വില്ലേജോഫീസ്ജീവനക്കാര്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.
പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, നജീബ് കളരിക്കല്‍, ടി.കെ.അബ്ദുള്‍കരീം, പി.ഇ.ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വിലവര്‍ധനയ്‌ക്കെതിരെ പിഡിപി പ്രകടനം നടത്തി
Posted on: 04 Mar 2010
ആലപ്പുഴ: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി. കെട്ടിവലിച്ച ഓട്ടോയുമായി പുലയന്‍വഴി ജങ്ഷനില്‍ നിന്ന് തുടങ്ങിയ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. അന്‍സാരി, കെ. നബീബ്, കെ. മുജീബ്, അബ്ദുള്‍ കരീം, ഷാജി കോയാപറമ്പില്‍, ഗഫൂര്‍ കോയാമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പി.ഡി.പി. വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തും
Posted on: 04 Mar 2010
തൊടുപുഴ: കുമാരമംഗലം വില്ലേജ് ഓഫീസ് ജീവനക്കാര്‍, കൈക്കൂലിവാങ്ങിയ ഹെക്ടര്‍കണക്കിന് നിലം നികത്തി നിര്‍മാണപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുകയാണെന്നാരോപിച്ച് മാര്‍ച്ച് എട്ടിന് വില്ലേജോഫീസ്മാര്‍ച്ച് നടത്തുമെന്ന് പി.ഡി.പി. ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിക്കെതിരെ രേഖാമൂലം തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പി.ഡി.പി. ജില്ലാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അപകീര്‍ത്തിപ്പെടുത്താന്‍ വില്ലേജോഫീസ്ജീവനക്കാര്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.
പി.ഡി.പി. ജില്ലാ സെക്രട്ടറി നൗഷാദ് ആലുംമൂട്ടില്‍, നജീബ് കളരിക്കല്‍, ടി.കെ.അബ്ദുള്‍കരീം, പി.ഇ.ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വിലവര്‍ധനയ്‌ക്കെതിരെ പിഡിപി പ്രകടനം നടത്തി
Posted on: 04 Mar 2010
ആലപ്പുഴ: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി. കെട്ടിവലിച്ച ഓട്ടോയുമായി പുലയന്‍വഴി ജങ്ഷനില്‍ നിന്ന് തുടങ്ങിയ പ്രകടനം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എ. അന്‍സാരി, കെ. നബീബ്, കെ. മുജീബ്, അബ്ദുള്‍ കരീം, ഷാജി കോയാപറമ്പില്‍, ഗഫൂര്‍ കോയാമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ