സാമ്രാജ്യത്വ അജണ്ട നിര്‍വഹിക്കുന്നത് ആരെന്ന് കണ്ടെത്തണം; പി. ഡി .പി

കൊച്ചി: മുസ്ലിം സമുദായത്തെയും പ്രവാചകനെയും അധിക്ഷേപിച്ച് ചോദ്യപേപ്പര്‍ തയാറാക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണ് താന്‍ ചെയ്യുന്നതെന്ന തിരിച്ചറിവ് പോലുമില്ലാത്ത അധ്യാപകന്‍ സമൂഹത്തിന് അപമാനമാണ്.സാമ്രാജ്യത്വശക്തികളും പ്രചാരകരും ആഗോള തലത്തില്‍ നടത്തുന്ന പ്രചാരവേലകളുടെ ദൌത്യം കേരള പരിസരത്ത് നിര്‍വഹക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തണം.മല്ലപ്പള്ളിയിലെയും തൊടുപുഴയിലെയും മുസ്ലിം വിരുദ്ധ നീക്കങ്ങളിലെ ഉറവിടം ഒന്ന് തന്നെയാണോയെന്ന് കണ്ടെത്തണം.


ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇസ്ലാമോഫോബിയ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ തടയാനുള്ള നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശം അടിയന്തരമായി നടപ്പാക്കാനും സര്‍ക്കാക്കാര്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശക്തമായ നടപടി വേണം പി.എം.സുലൈമാൻ

പ്രവാചകനെ അധിക്ഷേപിക്കും വിധം ചോദ്യപേപ്പർ തയ്യാറാക്കിയ അദ്യാപകനെതിരെ ശക്തമായ നടപടി എടുക്കണമെന്നു പി.ഡി.പി. ഇടുക്കി ജില്ലാ പ്രസിഡണ്ട് പി.എം.സുലൈമാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചന നടന്നോ എന്നതു സംബന്ധമായ അന്വേഷണം വേണമെന്നും സുലൈമാൻ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.