പ്രവാചക നിന്ദയ്ക്കുപിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ - മഅദനി

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ പ്രവാചകനെ നിന്ദിച്ച് ചോദ്യക്കടലാസ് തയ്യാറാക്കിയതിന് പിന്നില്‍ സാമ്രാജ്യത്വ ശക്തികളാണെന്ന് പി.ഡി.പി.ചെയര്‍മാന്‍ അബ്ദുന്നാസര്‍മഅദനി ആരോപിച്ചു.

കേരള മഹല്ല് ഇമാം ഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചോദ്യക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മഅദനി പറഞ്ഞു. എന്നാല്‍ ഈ നടപടി എത്രയും വേഗം നടപ്പിലാക്കണം. മുസ്‌ലിം യുവാക്കളെ തെരുവിലേക്കിറക്കി തീവ്രവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പാച്ചല്ലൂര്‍ അബ്ദുള്‍സലിം മൌലവി, മുഹമ്മദ് സ്വലിഹ് മൌലവി, കാഞ്ഞാര്‍ അഹമ്മദ്കബീര്‍ മൗലവി, ഷുക്കൂര്‍ മൌലവി അല്‍‍ ഖാസിമി, ആബിദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.
 
മഅദനിയുടെ കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണം; മഹല്ല് ഇമാം ഐക്യവേദി

തിരുവന്തപുരം:ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മഅദനിയെയും കുടുംബത്തെയും തകർക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക, ബടല ഹൌസ് പ്രതികളെ അറസ്റ്റു ചെയ്യുക, മദ്രസാ അദ്യാപകരുടെ ക്ഷേമനിധി പലിശ വിമുക്തമാക്കുക, ചെമ്പരിക്ക ഖാസിയുടെ മരണത്തിനു കാരണമായവരെ കണ്ടെത്തുക പ്രക്ഷോഭം ആരംഭിക്കുമെന്നു കേരളാ മഹല്ല് ഇമാം ഐക്യവേദി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര - സംസ്ഥാന സര്‍‍ക്കാരുകള്‍ മുസ്ലിം വിരുദ്ധ നയമാണു പിന്തുടരുന്നത്. തടിയന്റവിട നസീര്‍ മൊഴി നള്‍കി എന്നു വ്യാജ പ്രചാരണം നടത്തി സൂഫിയ മഅദനിയെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണു നടക്കുന്നത് എന്നും അവര്‍ പറഞ്ഞു.

പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൌലവി, മുഹമ്മദ് സാലിഹ് മൌലവി അല്‍ ഖാസിമി, അബ്ദുല്‍ ഷുക്കൂര്‍ മൌലവി അല്‍ ഖാസിമി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൌലവി, അബ്ദുര്‍ സലാം മൌലവി ഈരാട്ടുപേട്ട എന്നിവര്‍ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

1 അഭിപ്രായം:

  1. സാമ്രാജിത ശക്തികള്‍ ലോകത്താകമാനം കട്ടികൂട്ടുന്ന മുസ്ലിം വിരോധത്തിന്റെത
    മറ്റെരു രൂപമാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ടയിലും,തൊടുപുഴയിലും കണ്ടത് ഇതിനെതിരെ മുസ്ലിം
    സാമുതയം ഒന്നികേണ്ട സമമായി

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.