മുസ്ലിം ലീഗ് നേതാക്കള്‍ മൂഢ സ്വര്‍ഗ്ഗത്തില്‍ - സി.കെ. അബ്ദുല്‍ അസീസ്

കോട്ടക്കല്‍: ഇടതുപക്ഷത്തു നിന്നും പി.ഡി.പി.യില്‍ നിന്നും നേതാക്കള്‍ മുസ്ലിം ലീഗില്‍ ചേരാന്‍ പോവുന്നുവെന്ന ലീഗ് നേതാക്കളുടെ പ്രചാഅണം സ്വന്തം യോഗ്യത കൊണ്ടു രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ പ്രത്യക്ഷ ലക്ഷണമാണെന്ന് പി.ഡി.പി. നയരൂപീകരണ സമിതി ചെയര്‍മാന്‍ സി.കെ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കള്‍ മൂഢ സ്വര്‍ഗ്ഗത്തിലാണ്.ലീഗിനകത്തെ ആഭ്യന്തിര വൈരുദ്ദ്യങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
 സുന്നികള്‍ക്കും വഹാബികള്‍ക്കും ലീഗില്‍ ഒരുമിച്ചിരിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന ലീഗിനെ ഇനി പുറത്തുനിന്നും വന്നു ആരെങ്കിലും രക്ഷപ്പെടുത്തുമെന്നാണു വ്യാമോഹം.ഏപ്രില്‍ 7,8,9 തീയതികളില്‍ നടക്കുന്ന ജില്ലാ സമ്മെളനം ലീഗിന്റെ കുപ്രചരണങ്ങള്‍ക്കുള്ള മറുപടി ആയിരിക്കും.
വനിതാ സംവരണ ബില്ലില്‍ ദളിത് - ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടിലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളാവാന്‍ സമൂഹികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കു സാധിക്കില്ല.വനിതകളുടെ തുല്യാവകാശവും തുല്യാവസരവും സാമൂഹിക പുരോഗതി കൈവരിച്ചവര്‍ക്കും സാമൂഹ്യമായി മുന്നോക്കം നില്ക്കുന്നവര്‍ക്കുമായി സംവരണം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷം ദൂരവ്യാപകമായ പ്രത്യാഘാതം സ്രിഷ്ടിക്കുമെന്നാണു പി.ഡി.പി.യുടെ അഭിപ്രായം.

പി.ഡി.പി.മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എടരിക്കോട് പാറയില്‍ ടവറില്‍ സംഘടിപ്പിച്ച ജില്ല ലീഡേര്‍സ് മീറ്റ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.കെ.അബ്ദുല്‍ അസീസ്.
ജില്ലാ പ്രസിഡന്റ് ഇബ്രാഹീം തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. പി.ഡി.പി.സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി, അഡ്വ.ശംസുദ്ദീന്‍, അഡ്വ.ഷമീര്‍ പയ്യനങ്ങാടി, വേലായുധന്‍ വെന്നിയൂര്‍, ശ്രീജാ മോഹന്‍, സലാം മുന്നിയൂര്‍, ഇല്ല്യാസ് കുണ്ടൂര്‍, മുഹമ്മദ് സഹീര്‍ , പി.സി.എഫ്.ദുബൈ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സക്കീര്‍ പരപ്പനങ്ങാടി പ്രതിഞ്ജ വാചകം ചൊല്ലിക്കൊടുത്തു. ജഅഫര്‍ അലി ദാരിമി സ്വാഗതവും ബാപ്പു പുത്തനത്താണി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.