ശ്രീജ മോഹന് നേരെ അക്രമം: പി.ഡി.പി എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി


മലപ്പുറം: പി.ഡി.പി നേതാക്കള്‍ക്കു നേരെ ശാരീരിക അക്രമം അഴിച്ചുവിട്ട് മതഭീകരവാദികള്‍ മര്‍ദിത ജനവിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് പി.ഡി.പി നേതാവ് സി.കെ. അബ്ദുല്‍ അസീസ്. പി.ഡി.പി വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ ശ്രീജ മോഹന് നേരെ മഞ്ചേരി കാരകുന്നിലെ താമസ സ്ഥലത്തിന് സമീപം നടന്ന അക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.ഡി.പി നടത്തിയ എസ്.പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ അമുസ്ലിം നേതാക്കളെയും പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ചില ഗൂഢശക്തികള്‍ പതിവാക്കിയിരിക്കുകയാണ്.


കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷവും സമാനരീതിയിലുള്ള അക്രമം ശ്രീജ മോഹന് നേരെ നടന്നിരുന്നു. സംഭവത്തില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ അന്വേഷണം നടത്താത്തതിന്റെ പരിണത ഫലമാണു ഇപ്പോഴത്തെ അക്രമം എന്നും സി.കെ. ചൂണ്ടിക്കാട്ടി. ഇബ്രാഹിം തിരൂരങ്ങാടി, അഡ്വ. കെ. ഷംസുദ്ദീന്‍, യൂസഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂര്‍ എന്നിവര്‍ സംസാരിച്ചു.

ബാപ്പു പുത്തനത്താണി, ശശി പൂവന്‍ചിന, ജാഫര്‍ അലി ദാരിമി, സക്കീര്‍ പരപ്പനങ്ങാടി, ഇല്യാസ് ടി. കുണ്ടൂര്‍, മുഹമ്മദ് സഹീര്‍, അഹമ്മദ് കബീര്‍, ആസിഫലി കൊണ്ടോട്ടി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

പി.ഡി.പി.നേതാക്കള്‍ക്കെതിരെയുള്ള ഗുണ്ടാ ആക്രമണം നടപടി വേണം : പി.സി.എഫ്‌

ദുബായ്‌ : അപവാദ പ്രചരണങ്ങളും പ്രലോഭനങ്ങളും വേണ്ടത്ര ഫലിക്കാതെ വന്നപ്പോള്‍ ഗുണ്ടാപ്പടയെ ഇറക്കിവിട്ട്‌ പി.ഡി.പി.നേതാക്കളെയും പ്രവര്‍ത്തകരെയും ശാരീരകമായി ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്നും എന്തുവില കൊടുത്തും ഇതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും പി.സി.എഫ്‌ ദുബായ്‌ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. ഒരു മാസത്തിനകം
പി.ഡി.പി.സംസ്ഥാന വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ്‌, തിരുവനന്തപുരം ജില്ലാ നേതാവ്‌ കിള്ളി അജീര്‍, വനിതാ വിഭാഗം നേതാവ്‌ ശ്രീജ മോഹന്‍ എന്നിവര്‍ അക്രമിക്കപ്പെട്ടു. വൈസ്‌ ചെയര്‍മാനു നേരെ അക്രമം നടന്ന്‌ ആഴ്‌ചകള്‍ പിന്നിട്ടും കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തനിന്നുണ്ടായ വീഴ്‌ചയാണ്‌ ശ്രീജ മോഹനു നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമം എന്നും, കുറ്റവാളികളെ കണ്ടെത്തുന്നതിന്‌ കാര്യക്ഷമമായ അന്വേഷണം വേണമെന്നും പി.സി.എഫ്‌ ആവശ്യപ്പെട്ടു.

ഇരുട്ടിന്റെ മറവില്‍ ഗുണ്ടാപ്പടയെ ഇറക്കിവിട്ട്‌ ജനകീയ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്നത്‌ വ്യാമോഹം മാത്രമാണെന്നും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഇതിനെ പാര്‍ട്ടി പ്രതിരോധിക്കുമെന്നും പി.സി.എഫ്‌ പ്രസ്‌താവനയില്‍ തുടര്‍ന്നു. യോഗത്തില്‍ പി.സി.എഫ്‌ ആക്ടിംഗ്‌ പ്രസിഡന്റ്‌ തൊടിയില്‍ ഇക്‌ബാല്‍ കഴക്കൂട്ടം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ഷാ കൊട്ടാരക്കര, റഷീദ്‌ പത്തനംതിട്ട, അസീസ്‌ ബാവ തിരുവമ്പാടി, ഹസ്സന്‍ കൊറ്റാടി, മൂഈനുദ്ദീന്‍ ചാവക്കാട്‌ എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ മഅറൂഫ്‌ സ്വാഗതവും റഫീഖ്‌ തലശ്ശേരി നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനം നടത്തി

Posted on: 11 Mar 2010

മഞ്ചേരി: പി.ഡി.പി വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ ശ്രീജമോഹനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി തൃക്കലങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് പി.ഡി.പി തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള, സെക്രട്ടറി നിഹ്മത്തുള്ള വന്തപ്പാടന്‍, നാസര്‍, അഹമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
 
പി.ഡി.പി. നേതാവ് കിള്ളി അജീറിന് നേരെയും വധ ശ്രമം
 
പി.ഡി.പി.തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും കാട്ടാക്കട മണ്ഡലം പ്രസിഡണ്ടുമായ കിള്ളി അജീറിനെ ഒരു സംഘം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു പരുക്കേല്പ്പിച്ചു. തലയ്ക്കു സാരമായ പരുക്കുകളേറ്റ അജീറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് പി.ഡി.പി. വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജിനെ അക്രമിച്ചതിനു പിന്നിലും ഇവരുടെ കൈകളാണെന്ന സൂചന ബലപ്പെടുന്നു.
(എന്‍.ഡി.എഫ്.സ്വയം ശവക്കുഴി തൊണ്ടുന്നു - നിരീക്ഷകന്‍)

1 അഭിപ്രായം:

  1. PDP nethaakalodulla akramatha
    shacthamayi pradishethikunnu.
    akramikala udan pidikoodi niyamathinu munnil kondu varunnathinu vendi shacthamaya samara paripaadikalumayi PDP
    nethruthvam munnotu pokanam.
    PCF, national council secratary,
    Nazar chirayinkeezhu.

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.