മസ്കത്ത് : പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പതിനെട്ടു വയസ്സിലേക്ക് കടക്കുന്ന പി.ഡി.പി.യുടെ ജന്മദിനത്തില്‍ ഒമാനിലുടനീളം മധുര പലഹാ വിതരണം ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പി.ഡി.പി.യുടെ പ്രവാസി വിഭാഗമായ പി.സി.എഫിന്റെ ഒമാനിലെ ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യന്‍ പൌരനു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം (വോട്ടവകാശം) ലഭിക്കുന്നതിനു പതിനെട്ടു തികയണം. ഇക്കാരണത്താല്‍ തന്നെ പി.ഡി.പി.പതിനെട്ടിലേക്ക് കടക്കുന്നു എന്നുള്ളത് നിര്‍ണായകമാവുന്നതെന്ന് പ്രസിഡണ്‍ട് നൌഷാദ് കുന്നപ്പള്ളി,ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പാലച്ചിറ എന്നിവര്‍ ചൂണ്ടികാട്ടി.
പി.ഡി.പി.യുടെ പ്രവര്‍ത്തനത്തിന് പ്രവാസികളുടെ പിന്തുണ നല്‍കുന്നതിനാണ് ഒമാനിലും പി.സി.എഫ്. പ്രവര്‍ത്തനം ആരംഭിച്ചത്. ഭാവിയില്‍ വിവിധ രംഗങ്ങളില്‍ സമൂഹത്തിനു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഒമാനിലുടനീളം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംധടനയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ 92142812, 99722354 എന്നീ നമ്പരുകളിലോ pcfoman@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Pravaasikalkku vootu anuvadhikanam,Sensusil ulpeduthuka enna mudhravaakyathodu koode Pravaasi Mathriyude veetu padikalo,illengyil indira bhavannu munnilo( Karanam avar elle kendram bharikkunne) Partyil ulla Pravasikalo ellengil nethakalo maranam vare niraharam irikum ennu prakhayapichu oru samaram pravasikalkku vendy nadathunnathendathanu.Election commision ippo kedrathinde anumathy aanallo chodichirikkunathu
മറുപടിഇല്ലാതാക്കൂ