ദുബായ് : പ്രവാസി വോട്ടവകാശം അപ്രായോഗികമാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയെ കുറിച്ചുള്ള യു.പി.എ. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികള്‍ക്ക് കേവലം സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞു വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.
വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ പ്രവാസികള്‍ക്ക് ഗുണകരമായ യാതൊരു നീക്കവും മാറി മാറി വരുന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. വിദേശത്ത് കഴിയുന്ന പ്രവാസികളുടെ കണക്കു ലഭ്യമാവുന്ന കാനേഷുമാരി കണക്കെടുപ്പില്‍ നിന്നുപോലും പ്രവാസികളെ മാറ്റിനിര്‍ത്തുകയാണ് . നിരന്തരമായി തുടരുന്ന ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ പ്രവാസികളും ഒരുമിച്ച് ശബ്ദമുയര്‍ത്തണമെന്നും പി.സി.എഫ്. ആവശ്യപ്പെട്ടു.
യോഗം പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. പി.സി.എഫ്. ആക്ടിംഗ് പ്രസിടന്റ്റ് ഇഖ്ബാല്‍ തൊടിയില്‍ അധ്യക്ഷത വഹിച്ചു. റഷീദ് മീരാന്‍, അസീസ് ബാവ, മുഈനുദ്ദീന്‍, റഫീഖ്, അസീസ് സേട്ട്, മുഹമ്മദ് ഷാ, എ.സി.എ. ഗഫൂര്‍, ഹാഷിം, റഹീം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅഹ്‌റൂഫ് സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.
സാബു കൊട്ടാരക്കരക്ക് സ്വീകരണം നല്‍കി
ദുബായ്:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കരക്ക് പി.സി.എഫ്.ദുബായ് കമ്മിറ്റി സ്വീകരണം നല്‍കി.ദുബായ് കണ്ണൂര്‍ കൂള്‍ ലാന്ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.സി.എഫ്.ദുബായ് കമിറ്റി വൈസ്.പ്രസിഡന്റ് റഷീദ് പത്തനംതിട്ട ആദ്യക്ഷത വഹിച്ചു. മുഈനുദ്ദീന് ചാവക്കാട്, അസീസ് ബാവ തിരുവമ്പാടി, മുഹമ്മദ് മഅറൂഫ്, റഹീം ആലുവ, ഹാഷിം മതിലകം, ഹസ്സന്‍, എ.സി.എ.ഗഫൂര്‍, ജഫ്ഫര്‍ മോങ്ങം, അസീസ് സേട്ട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് ഷാ കൊട്ടാരക്കര സ്വാഗതവും റഫീക്ക് തലശ്ശേരി നന്ദിയും പറഞ്ഞു. 
ദുബായ്: പി.സി.എഫ് ദുബായ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് കണ്ണൂര്‍ കൂള്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രകമ്മിറ്റി പ്രതിനിധിയായ ഇല്യാസ് തലശ്ശേരി നിരീക്ഷകനായിരുന്നു. ബഷീര്‍ പട്ടാമ്പി പ്രസിഡന്റും മുഹമ്മദ് മഅ്‌റൂഫ് തിരുവള്ളൂര്‍ ജനറല്‍ സെക്രട്ടറിയുമാണ്. വൈസ് പ്രസിഡന്റുമാരായി റഷീദ് പത്തനംതിട്ടയെയും തൊടിയില്‍ ഇക്ബാല്‍ കഴക്കൂട്ടത്തെയും തിരഞ്ഞെടുത്തു. റഫീഖ് തലശ്ശേരി, മുഹമ്മദ് ഷാ കൊട്ടാരക്കര എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ഹസ്സന്‍ ആദൂര്‍ കാസര്‍ക്കോട് ആണ് ഖജാന്‍ജി. മുഈനുദ്ദീന്‍ ചാവക്കാട്, മുഹമ്മദ് വെള്ളൂര്‍ എന്നിവര്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
പി.ഡി.പി.ക്ക് ഏകീകൃത പ്രവാസി സംഘടന (പി.സി.എഫ്.)
പി.ഡി.പി.യുടെ ആവിര്‍ഭാവ കാലം മുതല്‍ പി.വി.ഐ. എന്ന പേരില്‍ സൗദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ കൂടി പി.സി.എഫ്. അഥവാ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്ന പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ പി.വി.ഐ. ഇല്ലാതായതായും സൗദി അറേബ്യയില്‍ ഇനി പി.ഡി.പി.യുടെ പ്രവാസി സംഘടന അറിയപ്പെടുക പി.സി.എഫ്. എന്ന പേരില്‍ ആയിരിക്കും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത പി.വി.ഐ. നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗത്തില്‍ വച്ച് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മദനിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ചെയര്‍മാന് സ്വീകരണം നല്കി
ജിദ്ദ: വിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ കുടുംബസമേതം എത്തിയ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്ക് ജിദ്ദ വിമാനത്താവളത്തില്‍ പീപ്പിള്‍സ് വോയിസ് ഓഫ് ഇന്ത്യ (പി.വി.ഐ.) പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് പി.എ. മുഹമ്മദ് റാസി, സലിം മണ്ണഞ്ചേരി, ഉമര്‍ മേലാറ്റൂര്‍, ഇ.എം. അനീസ്, അബ്ദുള്ള പട്ടാമ്പി, അബ്ദുല്‍കരീം മഞ്ചേരി, അബ്ദുല്‍ റൗഫ് തലശ്ശേരി, മുസ്തഫ പുകയൂര്‍, യൂസുഫ് മുല്ലപ്പള്ളി, ബഷീര്‍ പെരുവള്ളൂര്‍, സിദ്ദിഖ് മഞ്ഞപ്പെട്ടി, നജീബ് പെരിന്തല്‍മണ്ണ, അന്‍സാര്‍ കരുനാഗപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.15 ദിവസം മക്കയില്‍ തങ്ങുന്ന മഅദനി ജിദ്ദയില്‍ പി.ഡി.പി.യുടെ പ്രവാസി സംഘടനയ്ക്ക് പുതിയ നാമകരണപ്രഖ്യാപനം നിര്‍വഹിക്കുകയും സംഘടനാ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്നായിരിക്കും പി.ഡി.പി. പ്രവാസി സംഘടനയുടെ പുതിയ പേര്‍. പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് രജീബും മഅദനിയുടെ കൂടെയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ