പ്രവാസി വോട്ടവകാശം: തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടിനെതിരെ പ്രക്ഷോഭം - പി.സി.എഫ്

മലപ്പുറം: പ്രവാസികളെ ഒഴിവാക്കിക്കൊണ്ട് ജനസംഖ്യാകണക്കെടുപ്പ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രവാസി കള്‍ച്ചറല്‍ ഫോറം മുന്നറിയിപ്പ് നല്‍കി.

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക എന്നത് അപ്രായോഗികമാണെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം നിരുത്തരവാദപരമാണ്. പ്രവാസിവോട്ടവകാശ പ്രശ്‌നം നേരിടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ് എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിക്കുന്നതെന്നും ഫോറം ചൂണ്ടിക്കാട്ടി. ഇതിനെതിരെ സംസ്ഥാന തലത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രവാസികളുടെയും ബന്ധുക്കളുടെയും പൌരാവകാശ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ പറഞ്ഞു.


തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. പ്രവാസികളോടുള്ള അവഗണനക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ് രൂപപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പി.സി.എഫ്.ദുബായ് എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡന്റ് ബഷീര്‍ പട്ടാമ്പി, യു.എ.ഇ.നാഷണല്‍ കമ്മിറ്റി മുന്‍സെക്രട്ടറി ഹനീഫ പുത്തനത്താണി, ജില്ലാ കമ്മിറ്റി അംഗം പാലത്തിങ്കല്‍ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.