വിദ്യാഭ്യാസ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാകാരുത് : പി.ഡി.പി.

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ ബില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതാകരുതെന്നു പി.ഡി.പി. എറണാകുളം ജില്ലാ കൌണ്‍സില്‍  യോഗം അഭിപ്രായപ്പെട്ടു.ചരിത്രപരമായ കാരണങ്ങള്‍ പിനൂക്കംപോയ ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണഘടനാ ശില്‍പികള്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ നഷ്ട്ടപ്പെടുകയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ വര്‍ഗീയ കക്ഷികള്‍ക്ക് സ്വാധീനം ഉണ്ടാകുന്നതുമായ സാഹചര്യം ആപത്കരമാണ്.

വിലക്കയറ്റം  കൊണ്ട് സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴും രാജ്യത്തെ കുത്തകകള്‍ക്ക് വന്‍ നികുതിയിളവ് അനുവദിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ആഗോള സാമ്പത്തിക മാന്ദ്യതിലും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
 കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയും വിലക്കയറ്റത്തിതിരെയും ഇടതുകക്ഷികള്‍ ഉള്‍പ്പെടെ പ്രക്യാപിച്ച ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തുവാന്‍ യോഗം തീരുമാനിച്ചു.


ദേശീയ പതാ വികസനത്തിന്റെ മറവില്‍ നടക്കുന്ന അനാവശ്യ കുടിയോഴിപ്പിക്കലിനെതിരെ നടന്ന ജനപക്ഷ സമരത്തോട് കേരള സര്‍ക്കാര്‍ സമീപനത്തെ ജില്ലാ കൌണ്‍സില്‍ സ്വാഗതം ചെയ്തു. മെമ്പര്‍ഷിപ് കാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുതാനും യോഗം തീരുമാനിച്ചു.

പ്രസിടന്റ്റ് കെ.കെ. വീരാന്‍കുട്ടി ആദ്യക്ഷത  വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റജീബ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വി.എം.മാര്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു അലി, മുജീബ് റഹ്മാന്‍, അബ്ദുറഹിമാന്‍ ഹാജി, ജില്ലാ വൈസ് പ്രസിടന്റ്റ് മുഹമ്മദ്‌ ഹാജി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.