കുവൈത്ത് :ഇന്ത്യയുടെ ജനാധിപതി പ്രക്രിയയില്‍ അധ:സ്ഥിത ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഒരിക്കലും പങ്കാളികളാകരുതെന്നാഗ്രഹിക്കുന്നവരാണ് അബ്ദുല്‍നാസ്സര്‍ മഅടനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ഇച്ചാശക്തി കൈമോശം വന്നിട്ടില്ലാത്തവരുടെ കൂട്ടായ്മയിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നും പി.സി.എഫ്.കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍സാര്‍ കുളത്തൂപ്പുഴ അഭിപ്രായപ്പെട്ടു. പി.സി.എഫ്.കുവൈത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം ഇന്ത്യയെ അപകടകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിചിരിക്കുകയാണ്. ആണവ ബില്ലിന്റെ കാര്യത്തിലും ഹെഡിലിയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിലും യു.പി.എ. സര്‍ക്കാരിന്റെ കീഴടങ്ങല്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.
സലിം തിരൂര്‍ 2009 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2010-2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
വി.എ. മൊയ്തീന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. മേയ് ഒന്നുമുതല്‍ മുപ്പതു വരെ അംഗത്വ വിതരണ കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു. വി.എ. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷുക്കൂര്‍ സ്വാഗതവും അംജദ് ഖാന്‍ പാലപ്പള്ളി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ