കൊല്ലം:ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും മതപണ്ഡിതരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അന്‍വാറിലേക്ക് ഒഴുകുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ ഇതിനകം ടെലിഫോണ്‍ വഴി ചെയര്‍മാനെ ബന്ധപ്പെടുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മഅദനിക്കായി ജനവലയം തീര്‍ത്ത് അന്‍വാര്‍ശേരി (മംഗളം)
ശാസ്‌താംകോട്ട: ബംഗളുരു സ്‌ഫോടനകേസില്‍ മഅദനിയെ ഏതു നിമിഷവും കര്‍ണാടക പോലീസ് അറസ്‌റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അന്‍വാര്‍ശേരിയില്‍ വന്‍ പടയൊരുക്കം. മഅ്‌ദനിയെ വിട്ടുകൊടുക്കില്ലെന്ന പി.ഡി.പി നേതാക്കളുടെ പ്രസ്‌താവനയെതുടര്‍ന്ന് അനേകം പ്രവര്‍ത്തകരാണ് അന്‍വാര്‍ശേരിയില്‍ തമ്പടിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ മുതല്‍ തന്നെ വടക്കന്‍ജില്ലകളില്‍ നിന്നുപോലും വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന പ്രവര്‍ത്തകരെ പേരും വിലാസവും രജിസ്‌റ്ററില്‍ എഴുതിച്ചതിന് ശേഷമാണ് അകത്തേക്ക് കടത്തുന്നത്. പി.ഡി.പിയുടെ ജനകീയ വേദിയുടെ ഉടമസ്‌ഥതയിലുള്ള പത്ത് ആംബുലന്‍സുകള്‍ അന്‍വാര്‍ശേരിയില്‍ എത്തിയിട്ടുണ്ട്.
പുറത്ത് പടയൊരുക്കം നടക്കുമ്പോഴും അന്‍വാര്‍ശേരിയുടെ മുറിയ്‌ക്കുള്ളില്‍ മഅദനി ഇന്നലെ പൂര്‍ണ വിശ്രമത്തിലായിരുന്നു. പി.ഡി.പി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തില്ല.
അന്‍വാര്‍ശ്ശേരിയിലേക്ക് പ്രവര്‍ത്തകപ്രവാഹം (മാധ്യമം)
ശാസ്താംകോട്ട: അബ്ദുന്നാസിര്‍ മഅദനി തങ്ങുന്ന അന്‍വാര്‍ശ്ശേരിയിലേക്ക് പ്രവര്‍ത്തകര്‍ പ്രവഹിക്കുന്നു. അന്‍വാറിലെ വിശാലമായ കാമ്പസില്‍ ഇപ്പോള്‍ 2000ഓളം പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. വിവിധ ജില്ലകളില്‍ നിന്നെത്തിയവരാണിവര്‍. ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിന്. ഇന്നലെ വൈകുന്നേരം പി.ഡി.പി പ്രവര്‍ത്തകര്‍ അന്‍വാറില്‍ നിന്ന് മൈനാഗപ്പള്ളിയിലേക്കും തിരികെയും ഐക്യദാര്‍ഢ്യപ്രകടനം നടത്തി. മഅ്ദനിക്ക് പിന്തുണ അറിയിച്ച് ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതപണ്ഡിതര്‍ ശാസ്താംകോട്ട ടൗണില്‍ നിന്ന് അന്‍വാറിലേക്ക് പ്രകടനം നടത്തി. വൈകുന്നേരം നാനൂറോളം സ്ത്രീകള്‍ അന്‍വാറിലെത്തി മഅ്ദനിക്ക് അഭിവാദ്യം അര്‍പ്പിച്ചുമടങ്ങി. സമുദായ നേതാക്കളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, കമറുദ്ദീന്‍ മൗലവി എന്നിവര്‍ മഅ്ദനിയെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, എം.എല്‍.എമാരായ പി.ടി.എ റഹീം, പി.എം.എ. സലാം എന്നിവര്‍ ടെലിഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
മാതൃഭൂമി വാര്‍ത്ത - പി.ഡി.പി.പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അന്‍വാര്‍ശ്ശേരിക്ക് കനത്ത സുരക്ഷ തീര്‍ത്തിട്ടുണ്ട്. വാഹനമോ വ്യക്തിയോ അകത്തുകടക്കണമെങ്കില്‍ വളന്റിയര്‍മാര്‍ സ്ഥിരീകരിക്കണം. ഗേറ്റിനുള്ളില്‍ തുറന്ന സ്ഥലത്തൊരു ടെലിവിഷന്‍. ചാനലുകളില്‍ വാര്‍ത്തയാകുമ്പോള്‍ ടി.വി.യുടെ മുന്നിലേക്ക് ഓടിയടുക്കുന്നവര്‍.
യത്തീമായ കുരുന്നുകളും പി.ഡി.പി.ക്കാരും പള്ളി ഭാരവാഹികളുമെല്ലാം ഈ കൂട്ടത്തിലുണ്ട്. മഅദനി മാത്രം പുറത്തില്ല. അകത്ത് വിശ്രമിക്കുന്ന അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെയും അന്‍വാര്‍ശ്ശേരിയെയും അകത്തു കാണുന്നുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലൂടെ.
മദ്രസ്സ വിദ്യാര്‍ഥികളും മതപണ്ഡിതന്മാരും ഇടതടവില്ലാതെ ഇവിടേക്ക് ഒഴുകുകയാണ്.മുസ്‌ലിം സംയുക്തവേദിയിലെയും മഹല്ല് ഇമാം ഐക്യവേദിയിലെയും മതപണ്ഡിതന്മാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടു. ഇടയ്ക്കിടെ നടക്കുന്ന പത്രസമ്മേളനത്തില്‍ ഇതൊരു വേറിട്ട കാഴ്ചയായി.
അന്‍വാര്‍ശ്ശേരിക്കുള്ളില്‍ പി.ഡി.പി.യുടെ പത്രസമ്മേളനം.അതും ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യിലൂടെ പ്രവര്‍ത്തകര്‍ക്ക് കാണാം. അടുത്തനിമിഷം പി.ഡി.പി.യുടെ പ്രതിഷേധപ്രകടനം. മുന്‍നിരയില്‍ നേതാക്കള്‍. പിന്നാലെ ആവേശത്തോടെ അണികള്‍.മഅദനിയെ ആര്‍ക്കും തൊടാനൊക്കില്ലെന്ന് വിളിച്ചുപറയുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ