വ്യാജമൊഴി രേഖപ്പെടുതിയതിനെതിരെ മുഹമ്മദ്‌ ജമാല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു

കരുനാഗപ്പള്ളി: ബാംഗളൂര്‍ സ്‌ഫോടനക്കേസ്‌ അന്വേഷിക്കുന്ന കര്‍ണാടക പോലീസ്‌, കോടതിയില്‍ താന്‍ പറഞ്ഞതെന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചത്‌ വ്യാജ മൊഴിയാണെന്ന്‌ ആരോപിച്ചു അബ്‌ദുള്‍ നാസര്‍ മഅദനിയുടെ സഹോദരന്‍ ജമാല്‍ മുഹമ്മദ് കരുനാഗപ്പള്ളി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ബാംഗളൂര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ തടിയന്റവിട നസീര്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ കണ്‌ടിരുന്നുവെന്നും അന്‍വാറില്‍  താമസിപ്പിചിരുന്നുവെന്നും തന്റെ പേരില്‍ രേഖപ്പെടുത്തിയത് വ്യാജമൊഴിയാണെന്ന്‌ ജമാല്‍ മുഹമ്മദ്‌ കരുനാഗപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ പറയുന്നു. നസീറും മഅദനിയുടെ തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ താന്‍ പറഞ്ഞിട്ടില്ല. ബാംഗളൂര്‍ പോലീസ്‌ തന്നെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.