അന്‍വാര്‍ശ്ശേരിയിലേക്ക് ജനപ്രവാഹം
ശാസ്താംകോട്ട: അബ്ദുല്‍നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണനയ്‌ക്കെടുത്ത ചൊവ്വാഴ്ച അന്‍വാര്‍ശ്ശേരിയില്‍ ആശങ്കകളുടെ നിമിഷങ്ങളായിരുന്നു. അതിരാവിലെമുതല്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വാര്‍ശ്ശേരിയിലേക്ക് എത്തിക്കൊണ്ടിരുന്നു. വിവിധ ജില്ലകളില്‍നിന്നാണ് പി.ഡി.പി.പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാവാതെ അന്‍വാറും പരിസരവും വീര്‍പ്പുമുട്ടി.
മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണനയ്‌ക്കെടുത്തപ്പോള്‍മുതല്‍ സത്യാഗ്രഹവേദിയിലെ മുമ്പില്‍ സ്ഥാപിച്ചിരുന്ന ടി.വി.യുടെ മുന്നില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതിനിടെ, ഏഴുദിവസമായി നിരാഹാരസമരം നടത്തുന്ന പി.ഡി.പി. നേതാക്കളായ കെ.ജെ.ദേവസ്യയുടെയും വര്‍ക്കല രാജിന്റെയും ആരോഗ്യനില വഷളായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. രാജിന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി പ്രതിരോധശേഷി ഇല്ലാതായതായി അവര്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി.
സത്യാഗ്രഹം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ഇരുവരും അറിയിച്ചു. എന്നാല്‍ ദേവസ്യയുടെ നില കൂടുതല്‍ വഷളായതോടെ പാര്‍ട്ടി നേതാക്കള് തെന്നെ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പി.ഡി.പി. എറണാകുളം ജില്ലാ സെക്രട്ടറി വി.എം.മാര്‍സണ്‍ സത്യാഗ്രഹം തുടങ്ങി.

അന്‍വാര്‍ശേരിയിലെ നിരാഹാര പന്തലിലും അന്‍വാര്‍ശേരി കോംപ്ലക്‌സ് വളപ്പിലും ചൊവ്വാഴ്ച പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമായിരുന്നു.
മഅദനിക്ക് അനുഭാവമറിയിച്ച് പണ്ഡിതസഭയുടെ ആഭിമുഖ്യത്തില്‍ മതപണ്ഡിതന്‍മാര്‍ പ്രകടനമായെത്തി. പി.ഡി.പിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട ടൗണില്‍ നിന്ന് അന്‍വാര്‍ശേരിയിലേക്ക് ഉജ്ജ്വല പ്രകടനം നടന്നു.
പി.ഡി.പി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 300ലധികം മോട്ടോര്‍ സൈക്കിളുകള്‍ പങ്കെടുത്ത റാലി മൂന്ന് മണിയോടെ അന്‍വാര്‍ശേരിയിലെത്തി.
ചാനലുകളുടെ തല്‍സമയ റിപ്പോര്‍ട്ടുകളും സമരപന്തലില്‍ മൈക്ക് വഴി കേള്‍പ്പിച്ച ടെലിവിഷന്‍ വാര്‍ത്തകളും പ്രവര്‍ത്തകരെ സജീവമാക്കി. ബംഗളൂരുവില്‍ നിന്ന് കേസ് 29ലേക്ക് നീട്ടിയെന്ന വാര്‍ത്ത വന്നതോടെ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതയിലായി. മു്രദാവാക്യങ്ങളായി മുഖരിതമായിരുന്നു പരിസരം (കടപ്പാട് - മാധ്യമം, മാതൃഭൂമി)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ