മുന്‍‌കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകാതെ അറസ്റ്റ് അനുവദിക്കില്ല - സി.കെ.അബ്ദുല്‍ അസീസ്‌

ബാംഗ്ലൂര്‍: മുന്‍കൂര്‍ ജാമ്യത്തില്‍ തീരുമാനമാകാതെ മഅദനിയെ അറസ്റ്റുചെയ്യാന്‍ മുതിര്‍ന്നാല്‍ എന്തുവിലകൊടുത്തും തടയുമെന്ന് പി.ഡി.പി. നയരൂപവത്‌രണ വിഭാഗം ചെയര്‍മാന്‍ സി.കെ. അബ്ദുള്‍ അസീസ് ബാംഗ്ലൂരില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയിലാണെങ്കിലും അറസ്റ്റിന് തടസ്സമില്ലെന്ന നിയമ യാഥാര്‍ഥ്യത്തെക്കുറിച്ച് നല്ല ബോധവുമുണ്ട്. എന്നാല്‍ എന്തിനും ജനാധിപത്യപരമായ മര്യാദയുണ്ട്. അതുമാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത് -അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ അറസ്റ്റിനെ എതിര്‍ക്കില്ലെന്നും അബ്ദുള്‍അസീസ് വ്യക്തമാക്കി. 

ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ സാധാരണഗതിയില്‍ പോലീസ് അറസ്റ്റിനു മുതിരാറില്ല. ഇത് നിയമപരമായ തടസ്സംകൊണ്ടല്ല. പോലീസ് കാണിക്കുന്ന മാന്യത മാത്രമാണ്. അത് കാണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പോലീസാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.