കൊല്ലം: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് നാടകത്തിന്റെ തനിയാവര്‍ത്തനമാണ് ബംഗളുരു സ്‌ഫോടനക്കേസിലും നടക്കുന്നതെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. അന്‍വാര്‍ശേരിയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തനിക്കെതിരെ വ്യാജ സാക്ഷി മൊഴികള്‍ ചേര്‍ത്തിട്ടുണ്ട്.കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാനുള്ള ശ്രമമാണു ഇപ്പോള്‍ നടക്കുന്നതെന്നും മഅദനി പറഞ്ഞു.
ബംഗ്ലൂര്‍ സ്ഫോടനം നടന്ന ശേഷം കേസ്സിലെ ഒന്നാം പ്രതി തടിയന്ടവിട നസീര്‍ അന്‍വാറുശ്ശേരിയില്‍ തങ്ങിയിരുന്നുവെന്നു തന്റെ ഇളയ സഹോദരന്‍ ജമാല്‍ മുഹമ്മദ് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജമാലില്‍ നിന്ന് മൊഴിയെടുക്കുക പോലും അന്വേഷണ സംഘം ചെയ്തിട്ടില്ല. കോയമ്പത്തൂര്‍ കേസ്സിലും സമാനമായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.
23 നകം നകം തന്നെ അറസ്റ്റു ചെയ്തു ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശമെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതു സംബന്ധിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അതില്‍ തീര്‍പ്പാകുന്നതുവരെ കാത്തിരിക്കും. ജാമ്യം നിഷേധിക്കുകയാണെങ്കില്‍ കോടതിയെ ബഹുമാനിക്കുന്ന ആളെന്ന നിലയ്ക്ക് ഹാജരാകും മഅദനി പറഞ്ഞു.
അനീതിയാണ് നടക്കുന്നതെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അറിയാം. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടാവരുത്. തനിക്കെതിരെയുള്ള നീക്കങ്ങളില്‍ മനംനൊന്ത് രണ്ടു പ്രവര്‍ത്തകര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകരുത്. ആത്മാഹുതി ഇസ്ലാമിക വീക്ഷണത്തില്‍ കുറ്റകരമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ