പ്രതിഷേധക്കാര്‍ക്കെതിരെ കേസ്സെടുത്ത നടപടി അപലപനീയം - പി.ഡി.പി ആലപ്പു ജില്ലാ കമ്മിറ്റി

കായംകുളം: അബ്ദുന്നാസിര്‍ മഅദനിയെ വീണ്ടും ജയിലഴിക്കുള്ളിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കേസില്‍ കുടുക്കുന്ന പൊലീസ് സമീപനം പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി ജില്ലാ കമ്മിറ്റി പറഞ്ഞു. ആലപ്പുഴയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടി അപലപനീയമാണ്. മഅദനിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ സമൂഹം ഒന്നായി പ്രതികരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് മാഹീന്‍ ബാദുഷ മൗലവി അധ്യക്ഷത വഹിച്ചു. വൈസ്‌പ്രസിഡന്റ് ഷാജി കൃഷ്ണന്‍, വൈ.എം. ഷരീഫ്, സലാം , അന്‍സാരി , വി.എന്‍. ശ്രീധരന്‍, ഷറഫുദ്ദീന്‍, ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

ആലപ്പുഴ: അബ്ദുന്നാസിര്‍ മഅദനിയെ പ്രതിചേര്‍ത്തതിനെതിരെ സമാധാനപരമായി പ്രകടനം നടത്തിയ പി.ഡി.പി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ അടക്കം 20 പേര്‍ക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് നടപടിയില്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

ജനറല്‍ കണ്‍വീനര്‍ ഹബീബ് തൈപറമ്പില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം, എ. അന്‍സാരി, യാസര്‍, സിയാദ് പൊടിക്കുഞ്ഞ്, ഫൈസി, ഹാഷിം, കെ.എം. നാസര്‍ എന്നിവര്‍ സംസാരിച്ചു.സമാധാനപരമായി പ്രകടനം നടത്തിയ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രഹ്‌ന റഫീഖ് പ്രതിഷേധിച്ചു.പി.ഡി.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. ഇത്തരം നടപടികള്‍കൊണ്ട് പാര്‍ട്ടി ദുര്‍ബലപ്പെടില്ലെന്ന് പ്രസിഡന്റ് കെ. മുജീബ് പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.