ഐ.എസ്.എഫ് വിദ്യാര്‍ഥിരക്ഷായാത്ര നടത്തും

മലപ്പുറം: കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള പദ്ധതികളാണ് സ്‌കൂളുകളിലെ ഫത്‌വ നിരോധന മെന്നു ഐ.എസ്.എഫ്.നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 'വിദ്യാലയങ്ങളില്‍ വര്‍ഗീയ വിഷം കലര്‍ത്തരുത്, കലാലയങ്ങളെ കലാപഭൂമിയാക്കരുത്' മുദ്രാവാക്യവുമായി ആഗസ്റ്റ് ഒന്നുമുതല്‍ 15 വരെ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വിദ്യാര്‍ഥി രക്ഷായാത്ര നടത്തും. മലബാറിലെ 120 സ്കൂളുകളില്‍ പ്ലസ്ടു അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഐ.എസ്.എഫ് സ്വാഗതം ചെയ്തു. ഐ.എസ്.എഫ് ജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന് 14ന് പൊന്നാനിയില്‍ തുടക്കമാവുമെന്നും ഐ.എസ്.എഫ്. അറിയിച്ചു. മഅദനിയ വേട്ടയാടുന്നതിന് മുസ്‌ലിംലീഗും ബി.ജെ.പിയും കര്‍ണാടക പോലീസുമായി ഗൂഢാലോചന നടത്തുന്നുവെന്ന് ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി , ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഹീര്‍, ടി.പി. റഷീദ്, എ.പി. നൗഷാദ് ചെമ്പ്ര, റഫീഖ് താനാളൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.