കൊല്ലം:അബ്ദുന്നാസിര്‍ മഅ്ദനിയെ വീണ്ടും കള്ളക്കേസില്‍ കുടുക്കാനുള്ള ഇന്റലിജന്‍സ് ബ്യൂറോ-കര്‍ണാടക പൊലീസ് ഗൂഢാലോചനക്കെതിരെ സമരരംഗത്തിറങ്ങാന്‍ കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജയില്‍ മോചനത്തിന് ശേഷം സമാധാനപരമായ മാര്‍ഗത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുകയാണദ്ദേഹം.വീണ്ടും കള്ളക്കഥകള്‍ മെനഞ്ഞ് ജയിലില്‍ അടയ്ക്കാനുള്ള ശ്രമം അനുവദിക്കില്ല.ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലത്ത് ജൂണ്‍ 15,16 തീയതികളില്‍ പ്രചാരണ കാമ്പയിന്‍ നടത്തും. 16ന് വൈകുന്നേരം കൊല്ലത്ത് പൊതുസമ്മേളനം സംഘടിപ്പിക്കും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തില്‍ മുസ്ലിം വര്‍ഗീയത വളരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ്. ഇത് മറ്റ് വര്‍ഗീയതകളെ ന്യായീകരിക്കാനുള്ള ഗൂഢശ്രമമായേ കാണാനാവൂ. കത്തോലിക്ക സഭയുടെ വിദ്യാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ തലമറയ്ക്കാനുള്ള അവകാശം തടയില്ലെന്ന ബിഷപ്പ് കൌണ്‍സില്‍ പ്രസ്താവന സ്വാഗതാര്‍ഹമാണ്.
പത്രസമ്മേളനത്തില്‍ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി,വൈസ്പ്രസിഡന്റുമാരായ അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി,
കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറിമാരായ ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, തൊടുപുഴ നാസറുദ്ദീന്‍ മൗലവി, അബ്ദുല്‍ സലാം മൗലവി ഈരാറ്റുപേട്ട,സംസ്ഥാന സമിതിയംഗം വി.എച്ച്. അലിയാര്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ