ശാസ്താംകോട്ട: സ്വന്തമെന്ന് പറയാന്‍ ആകെ ശേഷിക്കുന്ന എറണാകുളത്തെ വീട് ഉള്‍പ്പെടെ എന്തും വിറ്റിട്ടായാലും തനിക്കെതിരെ ബംഗളൂരു സ്ഫോടനക്കേസില്‍ കര്‍ണാടക പൊലീസും ഐ.ബിയും നടത്തിയ ഗൂഢാലോചന നിയമത്തിന്റെ വഴിയിലൂടെ പുറത്തുകൊണ്ടുവരുമെന്ന് അബ്ദുന്നാസിര്‍ മഅദനി. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ തയാറാക്കിയ കുറ്റപത്രമാണ് കോടതി മുമ്പാകെ കര്‍ണാടക പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് ദിവസം കഴിയുംതോറും വ്യക്തമാകുന്നത് തന്റെ നിരപരാധിത്തത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.കള്ളത്തെളിവുകളും കള്ളസാക്ഷികളെയുമാണ് കുറ്റപത്രത്തില്‍ നിരത്തിയിരിക്കുന്നത്. എന്നെ പ്രതിയാക്കി, യഥാര്‍ഥ പ്രതികളെ രക്ഷപെടുത്താനുള്ള വ്യഗ്രതക്കിടയില്‍ കര്‍ണാടക പൊലീസ് പലതും മറന്നുപോയി. സ്ഫോടനത്തിന് മുമ്പ് തന്നെ മരിച്ചവരെപോലും തനിക്കെതിരായ സാക്ഷികളാക്കിയത് ഈ അമിതവ്യഗ്രത കൊണ്ടാണ്. തനിക്കെതിരെ സുസംഘടിതമായ ഗൂഢാലോചന നടന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് നൂറുശതമാനം വ്യാജമായ കുറ്റപത്രം - മഅദനി പറഞ്ഞു.
കേരളത്തിലെ പൊതുമനഃസാക്ഷി ഈ പ്രശ്നത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നത് ആശ്വാസമാണ്.ഈ കേസില്‍ നിരപരാധിത്തം ബോധ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും മുന്നോട്ട് വരുന്നത് ആശാവഹമാണ്-അദ്ദേഹം പറഞ്ഞു.
EE blogil kaanunna Madani casinde vaarthakalum ,mattu partikaludeyum samskarika nethaakanmaarude prathikaranagalum,Prathishedhangalum athinde chithrangalum,Sakshikalute mozhikalum mellam ulpeduthi oru saayhna pathram pole prasidheekarichu janangalkku munnil sawjanyamaayi vitharanam cheyendathu ee casinte sathyavasthayum Madaniye kudukaan ulla sramgalum janagalkku munnil prasidheekarikendathaanu.Athinde e paper copyum online pathrangal pole pasidheekaikendathum maanu.Kaaanam pala vaathakalum,sathyangalum janagalkku munnil ethunnilla.Athil Patyyute chinnam kooti ulpeduthiyaal adutha theenjeduppilekkulla pavathanam koote aavum.
മറുപടിഇല്ലാതാക്കൂഇത് പിഡിപിയുടെ അവ്ധ്യൊഗിഗ ബ്ലൊഗ് ആണോ.
മറുപടിഇല്ലാതാക്കൂആണെങ്കില് ഇതിലുളള ബ്ലൊഗിലെ കൊമ്മെന്റുകള്‍ എന്ദാണു എന്ന് ചെക്കു ചെയ്ത് അയക്കെണ്ടതാണ്.ഇതെ വിഷയതിലുളള കഴിഞപ്രതികരണം തെന്നെ നൊക്കുക.