കാസര്‍ഗോഡ്‌ ജില്ലയില്‍ പി.ഡി.പിക്ക് 54 സ്ഥാനാര്‍ഥികള്‍

കാഞ്ഞങ്ങാട്: ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ  മല്‍സരിക്കുന്ന പി.ഡി.പി ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ 54 സ്ഥാനാര്‍ഥികളെ നിര്‍ത്തിയതായി ജില്ലാ പ്രസിഡന്റ് പി.എം. സുബൈര്‍ പടുപ്പ് അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളില്‍ 38ഉം 11 ബ്ലോക് ഡിവിഷനുകളിലും അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

അബ്ദുന്നാസിര്‍ മഅദനിയെ അറസ്റ്റ് ചെയ്തതിലെ നീതിരാഹിത്യവും പ്രാദേശിക വികസന പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളായി  പി.ഡി.പി ഉയര്ത്തിക്കാട്ടുമെന്നും  മികച്ച വിജയം പ്രതീക്ഷിക്കുന്നതായും  സുബൈര്‍ പടുപ്പ് പറഞ്ഞു.

എടനീര്‍, വോര്‍ക്കാടി തുടങ്ങിയ മണ്ഡലങ്ങളില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നടത്തി. വരുംദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.