പള്ളിക്കുനേരെ ആക്രമണം: പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി

ആലപ്പുഴ:  വടക്കനാര്യാട് റോഡ്മുക്കിന് സമീപത്തെ മസ്ജിദുല്‍ സഈദിനുനേരെ ആര്‍.എസ്.എസ് സംഘം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആര്‍.എസ്.എസ് സംഘം റൂട്ട്മാര്‍ച്ചിനിടെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇമാം മുഹമ്മദ് നവാസ് മുസ്‌ലിയാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആര്‍.എസ്.എസിന്റെ നീക്കങ്ങളെ മുന്‍കൂട്ടി അറിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് സംഭവത്തിന്‌ കാരണമെന്ന് പി.ഡി.പി.ജില്ലാ ജനറല്‍ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ ആരോപിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.