കൊച്ചി: മഅദനിയുടെ ഇപ്പോഴത്തെ തടങ്കലിന് പിന്നില്‍ വ്യക്തിവിരോധമല്ലാതെ മറ്റൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 'മഅദനിയും മനുഷ്യാവകാശവും' വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅദനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ തന്നെ മൊഴി പിന്‍വലിച്ചു.സ്വന്തം മൊഴി നിഷേധിച്ച് കോടതിയില്‍ കേസും കൊടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ തടങ്കല്‍ അന്യായമാണ്. എന്തുകൊണ്ടും അദ്ദേഹം ജാമ്യത്തിന് അര്‍ഹനുമാണ്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലിക മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് എല്ലാ ജനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയും അവകാശവുമാണ്.മഅദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കല്‍ സമൂഹത്തിന്റെ കര്‍ത്തവ്യമാണ്.
ജാമ്യം എല്ലാവരുടെയും പ്രാഥമിക അവകാശവും അതിന്റെ നിഷേധം അപവാദവുമാണെന്നാണ് സുപ്രീംകോടതി ആവര്‍ത്തിച്ചു പറഞ്ഞ തത്ത്വം.അതുകൊണ്ട് അദ്ദേഹത്തെ സ്വതന്ത്രനാക്കി കേസ് വാദിക്കാന്‍ അനുവദിക്കണം.സംശയം എന്ന മരത്തിന്റെ തണലില്‍ യുക്തി തോല്‍ക്കുകയും ന്യായം മരിക്കുകയും ചെയ്യുന്നെന്ന പ്രസിദ്ധമായ അമേരിക്കന്‍ അഭിഭാഷകന്റെ അഭിപ്രായം പ്രസക്തമാണെന്നും കൃഷ്ണയ്യര്‍ ചൂണ്ടിക്കാട്ടി. ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷത വഹിച്ചു.വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.കെ.പി. മുഹമ്മദ്,പ്രഫ. ബഹാവുദ്ദീന്‍, മുന്‍ ഡി.ഐ.ജി കുഞ്ഞുമൊയ്തീന്‍കുട്ടി,ജോയി കൈതാരത്ത്, ഫോറം ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മഅദനിയും മനുഷ്യാവകാശവും ചര്‍ച്ചാ സമ്മേളനം നാളെ
കൊച്ചി : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തുടരുന്ന നീതിനിഷേധത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം ചര്‍ച്ചാ സമ്മേളനം (07.10.2010) വ്യാഴാഴ്ച മുന്‍ സുപ്രീം കോടതി ജഡ്ജി വി.ആര്‍.കൃഷ്ണയ്യരുടെ വസതിയില്‍ നടക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.ചര്‍ച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉത്ഘാടനം ചെയ്യും.ഫോറം ചെയര്‍മാന്‍ മുന്‍ എം.പി.ഡോ.സെബാസ്റ്റിയന്‍ പോള്‍, ഡോ. എസ്.ബലരാമന്‍, ബാസുരേന്ദ്ര ബാബു, അലിഗഡ് യൂനിവേര്സിടി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ധീന്‍ കൂരിയാട്, മുന്‍ നിയമകാര്യ സെക്രട്ടറി അഡ്വ. സി.ഖാലിദ്, അഡ്വ. വി.കെ. ബീരാന്‍, ഗ്രോ. വാസു, ജോയ് കൈതാരത് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
വിചാരണ നീതിപൂര്‍വ്വകമാവണം ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം
കൊച്ചി: കേരള ഗവണ്മെന്റിന്റെ സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്ന മഅദനി ബംഗ്ലൂര്‍ സ്ഫോടനം നടത്തി എന്ന കള്ളക്കഥ സൃഷ്ടിച്ചു അനവസരത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി കോടതി നടപടികള്‍ സ്വാദീനിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നതായും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വിചാരണ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

e aneediye endu peru vilikkum ?
മറുപടിഇല്ലാതാക്കൂ