കൊട്ടാരക്കര : മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നു പറഞ്ഞു നാമ നിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറിയും കൊട്ടാരക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയുമായ സാബു കൊട്ടാരക്കര പറഞ്ഞു.
വാര്‍ഡ് മാറി മത്സരിക്കുമ്പോള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖ ഹാജരാക്കിയില്ല എന്ന് കാട്ടിയാണ് പത്രിക തള്ളിയത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നും ബോധപൂര്‍വ്വം തന്റെ പത്രിക തള്ളുകയായിരുന്നെന്നും സാബു പറഞ്ഞു. നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ പത്രിക തല്ലരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം തന്റെ കാര്യത്തില്‍ പാലിച്ചില്ലെന്നും മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാവകാശം അനുവദിച്ചില്ലെന്നും സാബു ചൂണ്ടികാട്ടുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സാബു 23 വോട്ടിനാണ് പരാജയപ്പെട്ടത്. എല്‍.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ