അണ്ടൂര്‍കോണത്തും കഠിനംകുളത്തും ദമ്പതികള്‍ പി.ഡി.പി. സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അണ്ടൂര്‍കോണത്തും കഠിനംകുളത്തും പി.ഡി.പി. സ്ഥാനാര്‍ത്തികളായി മത്സരിക്കുന്നത് ദമ്പതികള്‍. സുല്‍ഫി-സജിന, അബ്ദുല്‍ സലാം-സാജിത ദമ്പതികളാണ് മത്സര രംഗത്തുള്ളത്. കഠിനംകുളം പഞ്ചായത്തില്‍  മത്സരിക്കുന്ന അബ്ദുല്‍ സലാം-സാജിത ദമ്പതികള്‍ മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണയും പി.ഡി.പി.സ്ഥാനാര്‍ത്തികളായി മത്സരിച്ച ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സാജിതാ സലാം അണക്കപ്പിള്ള വാര്‍ഡിലും അബ്ദുല്‍ സലാം ചാന്നാങ്കര വാര്ടിലുമാണ് ജനവിധി തേടുന്നത്. അണ്ടൂര്‍കോണം പഞ്ചായത്തില്‍ നിലവിലെ മെമ്പറായ സുല്‍ഫി താന്‍ പ്രതിനിധീകരിച്ചിരുന്ന വാര്‍ഡ്‌ വനിതാ സംവരണം ആയതിനെതുടര്‍ന്നു പറമ്പിപ്പാലം വാര്‍ഡിലാണ് ഇത്തവണ മത്സരിക്കുന്നത്.  അണ്ടൂര്‍കോണത്ത് സജിനക്ക് ഇത് കന്നിയങ്കമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.