പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

ലീഗ് സ്ഥാനാര്‍ഥിക്ക്  വേണ്ടി നോട്ടീസ്, ഇലക്ഷന്‍ കമ്മീഷന്‍ നടപടി എടുക്കണം

ആലപ്പുഴ :ആലപ്പുഴ നഗരസഭയിലെ ആലിശ്ശേരി വാര്‍ഡ്‌ ലീഗ് സ്ഥാനാര്‍ഥിക്ക്  വോട്ടു അഭ്യര്‍ഥിച്ചു സാമുദായിക സംഘടനയായ ലജനതുല്‍ മുഹമ്മദിയ്യയുടെ പേരി നോട്ടീസ് ഇറക്കിയ സംഭവത്തില്‍   അടിയന്തരമായി ഇലക്ഷന്‍ കമീഷന്‍ ഇടപെടണമെന്നും നോട്ടീസ് ഇറങ്ങിയത് മുസ്‌ലിം സമുദായത്തിന് അപമാനമാണെന്നും പി.ഡി.പി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍ ആരോപിച്ചു. ഉന്നത പാരമ്പര്യമുള്ള ലജനത്തുല്‍ മുഹമ്മദിയ്യയുടെ പേരില്‍ നോട്ടീസ് പ്രചരിക്കുന്നത് അതിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


പി.ഡി.പിക്കുവേണ്ടി ദമ്പതിമാര്‍ രംഗത്ത്

എടപ്പാള്‍: പി.ഡി.പിക്കുവേണ്ടി ദമ്പതിമാര്‍ മത്സരരംഗത്ത്. ജില്ലാപഞ്ചായത്ത് തവനൂര്‍ ഡിവിഷനില്‍നിന്ന് മത്സരിക്കുന്ന കല്ലിങ്ങല്‍ മൂസയും എടപ്പാള്‍ പഞ്ചായത്ത് 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന കല്ലിങ്ങല്‍ സുഹ്‌റാബിയുമാണ് ഈ ദമ്പതിമാര്‍.

പി.ഡി.പി തൊഴിലാളി വിഭാഗമായ പി.ടി.യു.സി.യുടെ  ജില്ലാ വൈസ് പ്രസിഡന്റാണ് മൂസ. പത്നി സുഹറാബി  പാര്‍ട്ടി വനിതാവിഭാഗമായ ഡബ്ല്യു. ഐ.എം. പ്രവര്‍ത്തകയുമാണ്‌.

കരുവാരകുണ്ടില്‍ പി.ഡി.പി ഇടതുമായി സഹകരിക്കും
കരുവാരകുണ്ട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തില്‍ പി.ഡി.പി ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് പി.ഡി.പി നേതാക്കള്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ഇടതുപക്ഷത്തിനുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥി പടവെട്ടി ഹസീനയെയാണ് പി.ഡി.പി പുന്നക്കാട് വാര്‍ഡില്‍ മത്സരിപ്പിക്കുന്നത്. 21 വാര്‍ഡിലും ഇടതുപക്ഷത്തിന് പിന്തുണനല്‍കുന്ന പി.ഡി.പി ഒരു ബ്ലോക്ക് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്.

ജില്ലാ പഞ്ചായത്തിലേക്ക് സ്വന്തം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യൂസഫ് പാന്ത്ര, സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. കുഞ്ഞാന്‍ ഹാജി, വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് പി.വീരാന്‍കുട്ടി, ടി.കെ. ഹംസ ഹാജി, പി. മുഹമ്മദ്കുട്ടി, പി. മുജീബ് എന്നിവര്‍ പങ്കെടുത്തു.
 
പി.ഡി.പി കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കുമ്പള: പി.ഡി.പി കുമ്പള പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. അസീസ് മൂളിയടുക്ക അധ്യക്ഷനായി. ഇസ്മായില്‍ ആരിക്കാടി, അഷ്‌റഫ്, അബ്ബാസ്, ബഷീര്‍ മൂളിയടുക്ക, അഷ്‌റഫ് ബദ്‌രിയാ നഗര്‍, അബ്ദുറഹ്മാന്‍ കൊടിയമ്മ, ഫൈസല്‍ ആരിക്കാടി എന്നിവര്‍ സംസാരിച്ചു. ആരിഫ് നന്ദി പറഞ്ഞു.
 
പി.ഡി.പി സ്ഥാനാര്‍ഥിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

 മട്ടാഞ്ചേരി: മൂന്നാം ഡിവിഷനിലെ പിഡിപി സ്ഥാനാര്‍ഥി എ.ജലാലിനെ മര്‍ദിച്ച സംഭവത്തില്‍ പിഡിപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജലാലിനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് കെ.കെ.വീരാന്‍കുട്ടിയും ജില്ലാ സെക്രട്ടറി വി.എം.മാര്‍സനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പി.ഡി.പി.സ്ഥാനാര്‍ഥി എം.കമാലുദ്ദീനെ വിജയിപ്പിക്കണം അനുഗ്രഹ പുരുഷ സ്വയം സഹായ സംഘം

പള്ളിമുക്ക്: കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി.സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എം.കമാലുദ്ദീനെ വിജയിപ്പിക്കണമെന്ന് അനുഗ്രഹ പുരുഷ സ്വയം സഹായ സംഘം യോഗം ആവശ്യപ്പെട്ടു. കൃഷ്ണന്‍ കുട്ടി, മാഹിന്‍, ഷാജി തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.     
പി.ഡി.പി. കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി സംഗമവും 15 ന്

പൊന്നാനി: പി.ഡി.പി. പൊന്നാനി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനും സ്ഥാനാര്‍ഥി സംഗമവും വെള്ളിയാഴ്ച മൂന്നിന് പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ കെ.എം.കെ. ഓഡിറ്റോറിയത്തില്‍ നടക്കും. മൊയ്തുണ്ണി ഹാജി യോഗം ഉദ്ഘാടനം ചെയ്തു.


മഅദനി നീതി നിഷേധം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും വര്‍ക്കല രാജ്

കായംകുളം: മഅദനിക്കെതിരെയുള്ള നീതിനിഷേധം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്ന് പി.ഡി.പി സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. പി.ഡി.പി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നിസാര്‍ കാക്കൂന്തറ അധ്യക്ഷത വഹിച്ചു.അഡ്വ. മുട്ടം നാസറ, സുനീര്‍ ഇസ്മയില്‍,നിസ്താര്‍, അന്‍വര്‍, സിദ്ദീഖ്, കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് പി.ഡി.പി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മയില്‍ ആവശ്യപ്പെട്ടു.പ്രളയരൂക്ഷത വിലയിരുത്താന്‍ സംസ്ഥാന പ്രതിനിധി സംഘം ജില്ല സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.