കൊല്ലം : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്നും പ്രാദേശിക പ്രശ്നങ്ങള്‍ വികസനവും മുന്‍നിര്‍ത്തിയാണ് ഈ പ്രാവശ്യത്തെ വോട്ടെന്നും പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരഞ്ഞെടുപ്പ് സംബന്ധിച്ചു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനി രേഖാമൂലം പാര്‍ട്ടിയെ അറിയിക്കുകയും പ്രസ്തുത നിലപാട് വര്‍ക്കിംഗ് ചെയര്‍മാന്‍ പത്രസമ്മേളനത്തില്‍ അറിയിക്കുകയുമായിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കാത സ്ഥലങ്ങളില്‍ വ്യക്തി ശുദ്ധിയും, വികസന താല്‍പര്യവും, അഴിമതി രഹിത ചരിത്രവുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാനും ചെയര്‍മാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ