തിരുവമ്പാടി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം പി.ഡി.പി. ബന്ധമാണെന്ന ചില ഇടതുനേതാക്കളുടെ പ്രചാരണം അപഹാസ്യമാണെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പറഞ്ഞു. പി.ഡി.പി.ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി മുഹമ്മദ് പരേറ്റുകുഴിയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗം ഉത്ഗാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിലെ അനൈക്യവും സര്‍ക്കാറിന്റെ ഭരണവൈകല്യങ്ങളുമാണ് പരാജയത്തിന് കാരണമായത്.പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇടതുമുന്നണിക്ക് പി.ഡി.പി.പ്രശ്‌നാധിഷ്ഠിത പിന്തുണ തുടരും. തിരുവമ്പാടിയില്‍ നടന്ന പി.ഡി.പി. തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി, ജില്ലാ പ്രസിഡണ്ട് വി.കെ. തങ്കച്ചന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ചന്ദ്രന്‍ ത്രിപ്പുണിത്ത്, ഷംസുദ്ദീന്‍ സ്രാമ്പിക്കല്‍, വഹാബ് കൂടരഞ്ഞി, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി മുഹമ്മദ് പരേറ്റുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ