കോഴിക്കോട്: കര്‍ണാടക സര്‍ക്കാര്‍ അബ്ദുന്നാസര്‍ മഅദനിയോട് പകപോക്കല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പി.ഡി.പി. സംഘടനാ ചുമതലയുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കൊടിയ പീഡനമാണ് മഅദനിക്കുനേരേ അവിടെ നടക്കുന്നത്. മഅദനിയെ പ്രവേശിപ്പിച്ചിരിക്കുന്ന സെല്ലില്‍ 24 മണിക്കൂറും ശക്തമായ പ്രകാശമുള്ള രണ്ടു ബള്‍ബുകള്‍ പ്രാകഷിപ്പിക്കുന്നുണ്ട്. അതുകാരണം ഉറങ്ങാന്‍ കഴിയാതെ അസുഖങ്ങള്‍ മൂര്ച്ചിച്ചു. ടോയലട്ടില്‍ അടക്കം കാമറ സ്ഥാപിച്ചു. അയ്യായിരത്തിലധികം തടവുകാരുള്ള ജയിലില്‍ മഅദനിക്കെതിരെ മാത്രമാണ് ഇത്തരം നടപടികളെന്നും ഇതിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും വര്‍ക്കല രാജ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പി.ഡി.പി. നടത്തുന്ന സംസ്ഥാനതല പ്രക്ഷോഭ പരിപാടികള്‍ ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മലപ്പുറത്തെ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തിയാണ് ഇതിന്റെ തുടക്കം കുറിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏലൂരിലെ എച്ച്.ഐ.എല്‍. കമ്പനിയിലേക്ക് അടുത്തയാഴ്ച പി.ഡി.പി. മാര്‍ച്ച് നടത്തും.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാനം പ്രഖ്യാപിച്ച പാക്കേജ് പര്യാപ്തമല്ല. ദുരിതം മൂലം മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കടങ്ങള്‍ എഴുതി തള്ളണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ