ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിക്കെതിരായ സാക്ഷിളായ റഫീഖിനേയും യോഗാനന്ദനേയും കണ്ടെത്തി നിജസ്ഥിതി അന്വേഷിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏഷ്യാനെറ്റ് മുന്‍ ലേഖികയും ഇപ്പോള്‍ തെഹല്ക മാസികയുടെ കേരളത്തിലെ പ്രതിനിധിയുമായ കെ.കെ.ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. പതിനഞ്ചു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍ ഇലക്ട്രിക് ഷോക്കടക്കമുള്ള ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും തീവ്രവാദ കേസ്സില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് തന്നില്‍ നിന്നും മോഴിയെടുത്തതെന്ന റഫീഖിന്റെ വെളിപ്പെടുത്തലുകളും, സ്ഫോടന കേസ്സില്‍ താന്‍ സാക്ഷിയാനെന്ന കാര്യം പോലും അറിയില്ലെന്ന സജീവ ബി.ജെ.പി പ്രവര്‍ത്തകനായ യോഗാനന്ദയുടെ വെളിപ്പെടുത്തലും കേസ്സിന്റെ മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുന്ന ഷാഹിനയുടെ റിപ്പോര്‍ട്ട് തെഹല്‍കയുടെ ഏറ്റവും പുതിയ ലക്കത്തില്‍ പ്രസിദ്ദീകരിച്ച സാഹചര്യത്തിലാണ് കര്‍ണ്ണാടക പോലീസിന്റെ പുതിയ നീക്കം എന്നത് ശ്രദ്ദേയമാണ്. മഅദനിയെ ലാക്കേരി എസ്‌റ്റേറ്റില്‍ കണ്ടുവെന്ന് മൊഴികൊടുത്ത റഫീഖിനേയും യോഗാനന്ദനേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാന്‍ ശ്രമിച്ചു എന്ന ആരോപിച്ചാണ് ഷാഹിനക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മദനിക്കെതിരെ കര്‍ണാടക പോലീസ് മുഖ്യസാക്ഷിയായി അവതരിപ്പിക്കാനിരുന്ന ജോസ് വര്‍ഗീസിന്റെ അഭിമുഖം ഷാഹിന തെഹല്‍കയില് മുന്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതില്‍ കര്‍ണാടക പോലീസ് ജോസ് വര്‍ഗീസിനെ കള്ള സാക്ഷിയാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് ജോസ് പറഞ്ഞിരുന്നു.(ബാംഗ്ലൂര്‍ സ്‌ഫോടനം കര്‍ണാടക പോലീസിനെതിരെ മുഖ്യസാക്ഷി). ഇതും ഷാഹിനയ്‌ക്കെതിരെയുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ഷാഹിനയുടെ പ്രതികരണം
തനിക്കെതിരെയുള്ള നീക്കം വ്യക്തിക്കെതിരായ നടപടിയായല്ല താന്‍ കാണുന്നതെന്നും പോലിസിന്റെ കള്ളക്കഥകള്‍ക്കു തടയിടാന്‍ ശ്രമിക്കുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ മുന്നറിയിപ്പാണെന്നും ഷാഹിന അഭിപ്രായപ്പെട്ടു.
അഡ്വ.സെബാസ്റ്റ്യന്‍ പോള്‍
ഷാഹിനക്കെതിരെയുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ജെ.എം.എഫ്.ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഷാഹിനയുടെ പ്രതികരണം
തനിക്കെതിരെയുള്ള നീക്കം വ്യക്തിക്കെതിരായ നടപടിയായല്ല താന്‍ കാണുന്നതെന്നും പോലിസിന്റെ കള്ളക്കഥകള്‍ക്കു തടയിടാന്‍ ശ്രമിക്കുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരായ മുന്നറിയിപ്പാണെന്നും ഷാഹിന അഭിപ്രായപ്പെട്ടു.
അഡ്വ.സെബാസ്റ്റ്യന്‍ പോള്‍
ഷാഹിനക്കെതിരെയുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ജെ.എം.എഫ്.ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
തെഹല്‍ക റിപ്പോര്‍ട്ട് വായിക്കാന്‍ ക്ലിക്ക് ചെയ്യുക താഴത്തെ ലിങ്കില്‍ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ