തൃശൂര്‍: പത്രപ്രവര്‍ത്തക കെ.കെ. ഷാഹിനയ്ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന കള്ളക്കേസ് പിന്‍വലിക്കണമെന്ന് ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. പ്രശസ്ത കന്നഡ എഴുത്തുകാരന് വി.ആര്. അനന്തമൂര്‍ത്തി, പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്, പ്രൊഫ. കെ. സച്ചിദാനന്ദന്, എഴുത്തുകാരനായ ജാവേദ് അക്തര്‍ എം.പി., ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ചെയര്മാന് ജാവദ് ആലം, സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, പ്രശസ്ത മാധ്യമപ്രവര്ത്തകന് ശശികുമാര്‍, കമ്മ്യൂണലിസം കോംപാറ്റ് എഡിറ്റര്‍ ജാവദ് ആനന്ദ്, ബന്ദ്രിറെയ്ന എന്നിവരാണ് ഇതുസംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം
ബംഗ്ലൂര് കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും, തേജസ് കാവിപ്പടയുടെ മാധ്യമ വിരോധം പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.
മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന് പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
ഷാഹിനക്കെതിരെ കേസ്സ് പ്രതിഷേധം വ്യാപകം
ബംഗ്ലൂര് കേസ്സില്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്കെതിരെ തെളിവായി പോലീസ് പറയുന്ന സാക്ഷികളുടെ അഭിമുഖം പ്രസിദ്ദീകരിച്ചതിന്റെ പേരില്‍ ഏഷ്യാനെറ്റ് മുന്‍ ലേഖികയും തെഹല്‍ക കേരള പ്രതിനിധിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ കെ.കെ.ഷാഹിനക്കെതിരെ കെസ്സെടുത്തതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂക്ക് കയറിടാനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവെക്കുകയാണ്. മാധ്യമം കള്ളക്കേസ് തന്ത്രം മാധ്യമങ്ങള്‍ക്കെതിരെയും, തേജസ് കാവിപ്പടയുടെ മാധ്യമ വിരോധം പത്രങ്ങളിലെ ഇന്നത്തെ മുഖപ്രസംഗം തന്നെ പ്രസ്തുത വിഷയത്തിലായിരുന്നു.
മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന് പോള്‍ പ്രതികരിച്ചു.കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്മാന് എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന് പോള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്.ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്.പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.
മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന് പോള്‍ ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.
ഷാഹിന മുസ്ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്ലാമിക ബന്ധമുള്ള കേസില്‍ മുസ്ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.
ഷാഹിനയ്ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം
സാധാരണ പൌരന്മാര് പത്രങ്ങളില്‍നിന്നും വാര്‍ത്തകള്‍ വായിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ അവയുടെ പിന്നിലെ
മറുപടിഇല്ലാതാക്കൂതാല്പര്യങ്ങലെയോ, ഹിഡന്‍ അജെണ്ടയെയോ കുറിച്ച് അധികവും ചിന്തിക്കാരില്ലെന്നു തോന്നുന്നു. സ്വതന്ത്രമായി
അഭിപ്രായങ്ങള്‍ രൂപികരിക്കാനും അവ പ്രചരിപ്പിക്കാനും ഉള്ള ഭരണഘടനാദത്തമായ അധികാരം ഇന്ന് ഭൂരിപക്ഷം പേരും ഉപയോഗിക്കാത്തത്
ഒരു സൌകര്യമായി കരുതുകയാണ് വന്‍കിട പത്രസ്ഥാപനങ്ങള്‍; 'പത്രപ്രവര്‍ത്തനം' ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും
ആയ സ്വാഭാവികം ആയ സ്ഥലം പോലിസ് സ്റ്റേഷന് ആണെന്ന് തോന്നുന്ന മട്ടിലാണ് അവ പെരുമാറുന്നത്!
All the Bests for this blog
മറുപടിഇല്ലാതാക്കൂHow the media and Police try to make a muslim / dalit in to a anti social one. Here many more examples, where we are living ?? what is the meaning of democracy and freedom.
Regards
rprakash33@gmail.com
ഷഹിനാ...
മറുപടിഇല്ലാതാക്കൂഈ... നാട്ടില്‍ അധികാരി വര്‍ഗ്ഗത്തിന്റെ മുകത്തു നോക്കി സത്യം തുറന്നു പറയുന്നവര്‍ക്ക് എന്നും കരാഗ്രിഹമാണ് വിതിചിരിക്കുന്നത് ..
നീ മുന്നോട്ടു പോകുക .. സമുഹതോട് സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ 10 കൊല്ലം ജീവിതം തടവര്ക്കുള്ളില് കഴിച്ചുകൂട്ടി അവസാനം നിരപരധിയനെന്ന കോടതികള്‍ വിതിച്ച ഒരു വിപ്ലവകാരിയുടെ രണ്ടാം ജയില്‍ ജയില്‍വാസത്തിനു പിന്നിലെ ഗൂടലോജനയാന്നു നീ പുറത്തു കൊണ്ട് വന്നത് .... മുന്നോട്ടു പോകുക ധീരമായി ..... നറ്റെല് പണയം വെച്ചിട്ടില്ലാത്ത ഒരു സമുഹം കൂടെയുണ്ട് ....