
മലപ്പുറം: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് പി.ഡി.പി നിരന്തര ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്നു പാര്‍ട്ടിയുടെ സംസ്‌ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി സ്വാമി വര്‍ക്കല രാജ് പ്രസ്‌താവിച്ചു.മഅദനിയുടെ രണ്ടാം അറസ്‌റ്റിനു പിന്നാലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, എന്‍ഡോ സള്‍ഫാന്‍ കീടനാശിനി രാജ്യത്തു പൂര്‍ണമായും നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പി.ഡി.പി. നടത്തുന്ന സംസ്ഥാന തല പ്രക്ഷോഭങ്ങളുടെ ഭാഗമായി പി.ഡി.പി. മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി മോചന കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിനു എറണാകുളം മാസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്‌ക്കു രണ്ടിനു പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളെ ഉള്‍പ്പെടുത്തി സംസ്‌ഥാന പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സുബൈര്‍ സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന സെക്രട്ടറിയേറ്റംഗം യൂസുഫ് പാന്ത്ര, ഐ.എസ്.എഫ് സംസ്‌ഥാന പ്രസിഡന്റ് സമീര്‍ പയ്യനങ്ങാടി, പി.സി.എഫ് ജിദ്ദ ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍, ഗഫൂര്‍ മൗലവി,ജില്ലാ സെക്രട്ടറി അഡ്വ. കെ ഷംസുദ്ദീന്‍, ജില്ലാ പ്രസിഡന്റ് നൗഷാദ് മംഗലശേരി പ്രസംഗിച്ചു. പാര്‍ട്ടിയുടെ ജില്ലാ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിഇന്നും എത്തിയാ ആയിരക്കണക്കിനു പ്രവര്ത്തകന്മാര്‍ അണിചേര്‍ന്നു. സമീപകാലത്ത് പാര്ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ താക്കീത് കൂടിയായി വര്‍ദ്ധിച്ച പ്രവര്‍ത്തക പങ്കാളിത്തം. മാര്‍ച്ചിനു സെക്രട്ടറിയേറ്റംഗം എം മൊയ്‌തുണ്ണിഹാജി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സക്കീര്‍ പരപ്പനങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ അലി കാടാമ്പുഴ, ശശി പൂവന്‍ചിന, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജാഫറലി ദാരിമി, അസീസ് വെളിയങ്കോട്, നാസര്‍ വെള്ളുവങ്ങാട്, പി.ടി.യു.സി ജില്ലാ സെക്രട്ടറി എം.എ അഹമ്മദ് കബീര്‍, സരോജിനി രവി, കല്ലിങ്ങല്‍ മൂസ നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ