ഐ.എസ്.എഫ് മഅദനി മോചന കാമ്പയിന് തുടക്കമായി


പൊന്നാനി: ബാംഗ്ലൂര്‍ സ്‌ഫോടനം കേന്ദ്ര ഏജന്‍സി പുനരന്വേഷിക്കണമെന്ന് ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു. മഅദനി നീതിനിഷേധത്തിനെതിരെ  വിദ്യാര്‍ഥി യുവജനപ്രക്ഷോഭത്തിന്റെ ഐ.എസ്.എഫ് ജില്ലാതല കാമ്പയില്‍ പൊന്നാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി റഹിം പൊന്നാനി, പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തുണ്ണി ഹാജി, സനീര്‍ പുറങ്ങ്, അലിഹാഷിം, ജാഫറലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
ഐ.എസ്.എഫ്.കാമ്പയിന്‍ ജനുവരി ഒന്ന് മുതല്‍
 
മലപ്പുറം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് ജില്ലാ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി.യുടെ വിദ്യാര്‍ഥി വിഭാഗമായ ഐ.എസ്.എഫ് മലപ്പുറം ജില്ലാ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലാതല ഉദ്ഘാടനം ജനവരി ഒന്നിന് പൊന്നാനിയില്‍ നടക്കും.

മഅദനിയുടെ മോചനമാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ജില്ലയില്‍ നിന്ന് 5000 പോസ്റ്റ് കാര്‍ഡുകള്‍ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും അയക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പ്രതിഷേധസംഗമങ്ങള്‍ നടത്താനും ഫിബ്രരി മൂന്നിന് തിരൂര്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുവാനും തീരുമാനിച്ചു.

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ഉദ്ഘാടനംചെയ്തു.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സെയ്ഫുദ്ദീന്‍ അനന്താവൂര്‍, പി.ഡി.പി. ജില്ലാ സെക്രട്ടറി അഡ്വ. ഷംസുദ്ദീന്‍ കുന്നത്ത്, അബ്ദുല്‍ഗഫൂര്‍ മിസ്ബാഹി, എന്‍.എ. സിദ്ദീഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, എം.എ. അഹമ്മദ് കബീര്‍,  ചെമ്പന്‍ ഗഫൂര്‍, റഹീം പൊന്നാനി, ഷിഹാബ് കരുവാന്‍കല്ല്, സനീര്‍ പുറങ്ങ്, ഷഫീക്ക് കാവുംപുറം, ഷാജഹാന്‍ പരവക്കല്‍, ജാഫര്‍ അലി ദാരിമി പുറത്തൂര്‍,
റഫീഖ് താനാളൂര്‍, അബ്ബാസ് പള്ളിക്കല്‍ബസാര്‍, അലി പൊന്നാനി, ബഷീര്‍ നാലാംകല്ല്, അജ്മല്‍ തവനൂര്‍, സിറാജ് പെരുവള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.