മഞ്ചേശ്വരം:അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മഞ്ചേശ്വരത്ത് പ്രതിഷേധസംഗമം നടത്തി. കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഅദനി മോചന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ബേക്കല്‍ ശഹീദ് സദ്ദാം നഗറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ കേരള മഹല്ല് ഇമാം ഐക്യവേദി സംസ്ഥാന സെക്രട്ടറി പാച്ചലൂര്‍ അബ്ദുല്‍സലിം മൌലവി മുഖ്യപ്രഭാഷണം നടത്തി. പി.ഡി.പി.മുന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ഇ.അബ്ദുള്ള ഉദ്ഘാടനംചെയ്തു. സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍, മൊയ്തുബേക്കല്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി അജിത് കുമാര്‍ ആസാദ്, പി.ഡി.പി. ജില്ലാ പ്രസിഡണ്ട് സുബൈര്‍ പടുപ്പ്, പി.ഡി.പി. ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
മഅദനിക്ക് നീതി ലഭിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങും - മുസ്‌ലിം സംയുക്ത വേദി
തിരുവനന്തപുരം: മഅദനിക്ക് നീതി ലഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തന്റെ നിരപരാധിത്വം മഅദനി വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുധ്യത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സെക്രട്ടറിമാരായ ഹാഫിസ് സുലൈമാന്‍ മൗലവി, മുഹമ്മദ് ബാദുഷ മന്നാനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് വേദി ഭാരവാഹികള്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ സമീപിക്കും. പ്രക്ഷോഭത്തിന് തുടക്കമിട്ട് ജനവരി രണ്ടിന് മഞ്ചേശ്വരത്ത് ഉദ്ദ്വാവരം ഷഹീദ് സദ്ദാം നഗറില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലാ താലൂക്ക് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പദയാത്രകളും കാമ്പയിനുകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ