കൊച്ചി : രാജ്യത്തെ ഞെട്ടിച്ച മലേഗാവ്, മക്കാ മസ്ജിദ്, സംജോത സ്ഫോടനങ്ങള്‍ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്‍കിയത് സംഘപരിവാര്‍ സംഘടനകളാണെന്ന സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ രാജ്യസ്നേഹത്തിന്റെയും ദേശക്കൂറിന്റെയും സംഘപരിവാറിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവിച്ചു. ഇന്ത്യയെ തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനും പണവും ആള്‍ബലവും നല്‍കുന്ന ചാര സംഘടനകളില്‍ നിന്നാണ് സ്ഫോടനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നുള്ളത് അതീവ ഗൌരവുമുള്ളതാണ്.
രാഷ്ട്രീയ നീക്കുപോക്കുകളുടെ പേരില്‍ സംഘപരിവാറിന്റെ ഭീകര-തീവ്രവാദ ബന്ധങ്ങള്‍ അട്ടിമറിക്കാതെ ഗൌരവമായി അന്വേഷിച്ചു യദാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും, സംഘപരിവാര്‍ നടത്തിയ സ്ഫോടനങ്ങളുടെ പേരില്‍ പ്രതികളാക്കപ്പെട്ടു ജയിലുലകില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കണമെന്നും റജീബ് ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ