ഭീകരത; സമഗ്രമായ അന്വേഷണം നടത്തണം -പി.ഡി.പി

മലപ്പുറം: രാജ്യത്തു നടന്ന സ്‌ഫോടനപരമ്പരകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയതു സംഘ്‌പരിവാറാണെന്ന മുഖ്യപ്രതി അസീമാനന്ദ സ്വാമിയുടെ വെളിപ്പെടുത്തലിന്റെയും ഹേമന്ദ്‌ കര്‍ക്കറെ പുറത്തുകൊണ്ടുവന്ന തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ രാജ്യത്ത്‌ ഇതുവരെ നടന്ന മുഴുവന്‍ സ്‌ഫോടനപരമ്പരകളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ചു വിശദമായ സി.ബി.ഐ അന്വേഷണം നടത്തണമെന്നു പി.ഡി.പി.ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭീകരതയുടെ പേരില്‍ നിഷ്‌കരുണം വേട്ടയാടപ്പെട്ട മുസ്ലിം സമുദായത്തോട്‌ മാപ്പു പറയാന്‍ ഇതിന്‌ നേതൃത്വം നല്‍കിയ സംഘടനകളും മാധ്യമങ്ങളും തയ്യാറാകണമെന്നും ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

വ്യാജമൊഴികളും കള്ളത്തെളിവുകളുമുണ്ടാക്കി അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ വീണ്ടും ജയിലിലടപ്പിച്ച ബംഗളൂരു സ്‌ഫോടനവും അന്വേഷണത്തില്‍ ഉള്‍പെടുത്തണമെന്നും, ഹിന്ദുത്വ ഭീകരതക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിനും കേന്ദ്ര സര്‍ക്കാറിനും ആത്മാര്‍ഥയുടണ്ടെങ്കില്‍ കള്ളകേസില്‍ ജയിലിലക്കപ്പെട്ട അബ്‌ദുല്‍ നാസര്‍ മഅ‌ദനിയെ ഉടന്‍ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.രാഷ്‌ട്രീയവും മതപരവുമായ വിരോധത്തിന്റെ പേരില്‍ കള്ളകേസില്‍ കുടുക്കിജയിലിലടച്ച്‌ പീഢിപ്പിക്കുന്ന മഅ‌ദനിയുടെ നിരപരാധിത്വത്തിന്റെ ഏറ്റവും ഒടുവിലെത്തെ തെളിവാണ്‌ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ കെ.കെ ഷാഹിന പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍
, ഇതിന്റെ അടിസ്‌ഥാനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനും മഅ‌ദനിയെ മോചിപ്പിക്കുന്നതിനും പകരം സത്യസന്ധയായ മാധ്യമപ്രവര്‍ത്തകയെ മുഖ്യധാരാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മൗനാനുവാദത്തോടെ വേട്ടയാടുകയാണെന്നും യോഗം കൂട്ടി ചേര്‍ത്തു. പ്രസിഡണ്ട്‌ ബാപ്പു പുത്തനത്താണി അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഗഫൂര്‍ മിസ്‌ബാഹി ഉത്‌ഘാടനം ചെയ്‌തു. അഡ്വ.ഷംസുദ്ധീന്‍ , അലികാടാമ്പുഴ, സിദ്ധീഖ്‌ താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, ശശി പൂവന്‍ ചിന, , യൂസഫ്‌ പാന്ത്ര, ജാഫര്‍ അലിദാരിമി,നാസര്‍ പാണ്ടിക്കാട്‌ തുടങ്ങിയവര്‍ സംസാരിച്ചു. അസീസ്‌ വെളിയങ്കോട്‌ സ്വാഗതവും സുല്‍ഫിക്കര്‍ അലി പുലാമന്തോള്‍ നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.