കൊച്ചി : പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ പോലീസ് അലംഭാവം വെടിഞ്ഞു യദാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നു പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് ശ്രീ.വര്‍ക്കല രാജിന് നേരെ വധശ്രമം നടക്കുന്നത്.ഇല്ലാക്കഥകളും അപവാദങ്ങളും കൊണ്ട് പി.ഡി.പി.യെ തകര്‍ക്കാന്‍ പല കോണുകളില്‍നിന്നുമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതാക്കളെ വകവരുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമോ എന്നാണു ശത്രുക്കള്‍ പരീക്ഷിക്കുന്നത്. പിന്നോക്ക ശാക്തീകരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇല്ലാതാക്കി വളര്‍ന്നു വരുന്ന പിന്നോക്ക ജാഗരണ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്താന്നും നിശ്ശബ്ദരാക്കാമെന്നും കരുതുന്നത് പാര്‍ട്ടി ശത്രുക്കളുടെ വെറും വ്യാമോഹം മാത്രമാണ്.
വര്‍ക്കല രാജിനെതിരെ നടന്ന വധാശ്രമത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ കാതാമാസം വരുത്തുന്നത് അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നും പോലീസ് അതീവ ഗൌരവത്തോടെ ഈ കാര്യത്തെ സമീപക്കണമെന്നും പി.ഡി.പി. മുന്നറിയിപ്പ് നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ