ശബരിമലയില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കണം- പി.ഡി.പി

മലപ്പുറം: ശബരിമലയില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ശബരിമല ദുരന്തത്തില്‍ യോഗം അനുശോചിച്ചു. ഫിബ്രവരി മൂന്നിന് കോഴിക്കോട്ട് നടക്കുന്ന സമരപ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സെക്രട്ടേറിയറ്റംഗം അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു.ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, ജില്ലാ പ്രസിഡന്റ് ബാപ്പു പുത്തനത്താണി, അലി കാടാമ്പുഴ, ശശി പൂവന്‍ചിന, വേലായുധന്‍ വെന്നിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

1 അഭിപ്രായം:

  1. ശബരി മല കൊണ്ടു രാഷ്ട്രിയം കളിക്കാന്‍ ആണ് UDF & BJP ശ്രമിക്കുന്നത് ഇനി അപകടം എങ്ങെനെ ഒഴിവാകാം എന്നെലാ അവര്‍ ആലോചിക്കുന്നത്.ഇത് വരെ സംസ്ഥാനവും കേന്ദ്രവും ഭാരിച്ച LDF,UDF,BJP അവിടെയുള്ള അപകടവസ്തകളെ കുറിച്ച് പഠിക്കുക പോലും ചെയ്തിട്ടില്ല എന്നാണു സംശയം, election വരുന്നത് കൊണ്ടു LDF എതിരെ ഒരു രാഷ്ട്രിയ ആയുധം ആകാന്‍ ആണ് UDF &BJPയും ശ്രമം,അപകടം എങ്ങെനെ ഒഴിവാകാം എന്നെലാ അവര്‍ ആലോചിക്കുന്നത്

    മറുപടിഇല്ലാതാക്കൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.