റിയാദ്: നീതി നിഷേധത്തിനും കടുത്ത മനുഷ്യാവകാശ നിഷേധത്തിനും ഇരയായി ബംഗ്ലൂര് സെന്‍ട്രല്‍ ജയില്‍ കഴിയുന്ന പി.ഡി.പി.ചെയര്മാന് അബ്ദുല്‍ നാസ്സര്‍ മഅദനിയുടെ ജയില്‍ മോചനത്തിനും മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും കേന്ദ്ര കേരള സര്‍ക്കാരുകളുടെയും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക സംഘടകളുടെയും ശ്രദ്ദയില്‍ കൊണ്ടുവരുന്നതിന് വേണ്ടി പ്രവാസികളില്‍ നിന്നും വിവിധ പ്രവാസി സംഘടനാ നേതാക്കളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ചു ഇന്ത്യന്‍ പ്രസിഡണ്ട്, പ്രധാന മന്ത്രി, കര്‍ണ്ണാടക-കേരള മുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഭീമ ഹരജി നല്കാന് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ ഘടകം.ഒപ്പ് ശേഖരണ കാമ്പയിനിന്റെ ഔപചാരിക ഉത്ഘാടനം ഫെബ്രുവരി നാലിന് നടക്കും.
ഹുറൂബ് കെണിയില്‍ പെട്ട് വലയുന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ് ഇതിനു മുന്‍കൈ എടുക്കണമെന്നും പി.സി.എഫ്.ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അംഗത്വ കാമ്പയിന് നടത്താനും യോഗം തീരുമാനിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് ദിലീപ് താമരക്കുളത്തിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നാഷണല്‍ കമ്മിറ്റി അംഗം സുബൈര്‍ മൌലവി ഉത്ഘാടനം ചെയ്തു. റസാഖ് മാസ്റര്‍ മമ്പുറം, മുഹമ്മദ് ഷരീഫ് പാണ്ടിക്കാട്, വാഹിദ് പറമ്പില്‍ പീടിക, ഹമീദ് കൊല്ലം, അന്‍സാര്‍ കിളിമാനൂര്‍, നൂര്‍ മുന്നിയൂര്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.എം.അനീസ് സ്വാഗതവും മുസ്തഫ പുകയൂര്‍ നന്ദിയും പറഞ്ഞു.
from Noushad.mk doha ,qatar please contact all midlist { PCF) commetti
മറുപടിഇല്ലാതാക്കൂ