കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണം - പി.ഡി.പി.

കൊച്ചി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കണമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ സുബൈര്‍ സബാഹി ആവശ്യപ്പെട്ടു.

അധികാരത്തിലിരുന്നപ്പോള്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അവിഹിതമായി പലതും ചെയ്തുകൊടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലിലൂടെ അദ്ദേഹം സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ചെയ്തു കൊടുത്തിട്ടുള്ളതെന്ന് വെളിപ്പെടുത്തുവാനും ലീഗ് നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്ന് തുറന്നു പറയുവാനും കുഞ്ഞാലിക്കുട്ടി തയ്യാറാകണം.മഅദനിയെ  കോയമ്പത്തൂര്‍ കേസുമായി ബന്ധപ്പെട്ടു അറസ്റ്റു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കൊണ്ട് പോയ രേഖകള്‍ കുഞ്ഞാലിക്കുട്ടിയുമായി  ബന്ധപ്പെട്ട രേഖകളാണെന്നും  അതെവിടെയാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.ഈ വിഷയങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും സബാഹി ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പി.ഡി.പി.യുടെ ഒരു അഭ്യുദയകാംക്ഷിയുടെ സ്നേഹോപഹാരമാണു ഈ ബ്ലോഗ്. നിങ്ങളുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.