കൊച്ചി : മുസ്ലിം ലീഗ് നേതാവിന്റെ ഭാര്യ സഹോദരന്റെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കിടയിലും ലീഗ് നേതാവിനെ അഭിനന്ദിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്ന യു.ഡി.എഫ്.നേതാക്കളുടെ ശ്രമം ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്ന് പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കേസ്സില്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍ കേരള ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പി.ഡി.പി.യും അബ്ദുല്‍ നാസ്സര്‍ മഅദനിയും ഇത്തരം വഴിവിട്ട നടപടികളെ തുറന്നു കാണിച്ചപ്പോള്‍ 'സമുദായത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ മഅദനി ശ്രമിക്കുന്നു ' എന്ന് പറഞ്ഞു മഅദനിയെയും പി.ഡി.പി.യെയും കുറ്റപ്പെടുത്താന്‍ ശ്രമിച്ച ലീഗ് നേതാവിന്റെ റാന്‍ മൂളികളായ സംഘടനാ നേതാക്കള്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മുസ്ലിം സമുദായത്തിന്റെ പേരില്‍ കിട്ടിയ അധികാരത്തിന്റെ തണല്‍ ഉപയോഗിച്ച് നടത്തിയ നടപടികളില്‍ അഭിപ്രായം പറയാന്‍ മൂല്യച്ചുതിക്കെതിരെയും അധാര്‍മ്മികതക്കെതിരെയും ശബ്ദിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേരളത്തിലെ സമുദായ സംഘടനകളും പണ്ഡിത നേതൃത്വവും രംഗത്ത് വരണം.മറ്റു സംഘടനകളെ താറടിക്കുവാനും ഒറ്റപ്പെടുത്തുവാനും സമുദായത്തിന്റെ പേരില്‍ ഈ നേതാവ് വിളിച്ചു കൂട്ടുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന സംഘടനാ നേതാക്കള്‍ സത്യം തിരിച്ചറിയാന്‍ ശ്രമിക്കണം. ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അന്തരിച്ച ശിഹാബ് തങ്ങളെ ഈ വിവാദത്തിലേക്ക് വലിചിഴക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റജീബ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ