----------------------------------------- ----------------------------------------- -----------------------------------------
കോഴിക്കോട് : മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരിയായ ബന്ധു റഊഫിന്റെ വിവാദ വെളിപ്പെടുത്തലുകളോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചതാണെന്ന സംശയം ബലപ്പെട്ടിരിക്കെ കേസ്സ് വീണ്ടും പുനരന്വേഷണം നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാവുന്നു. കേസുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട നിരവധി പ്രമുഖരും സംഘടനകളും ഈ ആവശ്യവുമായി രംഗത്തെത്തി.
കുഞ്ഞാലിക്കുട്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - പി.ഡി.പി
കൊണ്ടോട്ടി: സത്യപ്രതിജ്ഞാലംഘനം നടത്തിയ കുഞ്ഞാലിക്കുട്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആഭ്യന്തരവകുപ്പ് അതിന് തയ്യാറാകണമെന്നും പി.ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കരുണാകരന്‍ വാഴക്കാട് ഉദ്ഘാടനംചെയ്തു. നസീര്‍ഖാന്‍ കൊട്ടൂക്കര അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വാവൂര്‍, നൗഫല്‍ ആല്‍പറമ്പ്, കരീം, എം.സി. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
കുഞ്ഞാലിക്കുട്ടിക്ക് കാലം നല്‍കിയ തിരിച്ചടി - പി.ഡി.പി
ആദിക്കാട്ടുകുളങ്ങര: നിരപരാധിയായ അബ്ദുന്നാസിര്‍ മഅദനിയെ അപരാധിയായി ചിത്രീകരിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും കാലം നല്‍കിയ തിരിച്ചടിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ നേരിടുന്നതെന്നും പി.ഡി.പി പാലമേല്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. അവിഹിത സഹായങ്ങള്‍ മേലില്‍ ആര്‍ക്കും ചെയ്യില്ലെന്ന് ശിഹാബ് തങ്ങള്‍ക്ക് ഉറപ്പുകൊടുത്തുവെന്ന വെളിപ്പെടുത്തലോടെ ലീഗ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് മുഴുവന്‍ അഴിമതികളും നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.
ലീഗിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷണവിധേയമാക്കണം. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കള്ളപ്പണക്കേസ് എന്നിവയില്‍ സമഗ്ര പുനരന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നസീര്‍ മുട്ടാലിവടക്കേതില്‍ അധ്യക്ഷത വഹിച്ചു.അയ്യൂബ്ഖാന്‍ കൊട്ടക്കാട്ടുശേരി, ഹാഷിം ഹബീബ്, ഷറഫുദ്ദീന്‍, മുഹമ്മദ് സുല്‍ഫി, ഹക്കിം ഷാ, ഷാഹിര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.
ഐസ്ക്രീം കേസ് പുനരന്വേഷിക്കണം
കായംകുളം: മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് പുനരന്വേഷിക്കണമെന്ന് പി. ഡി.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍, സിദ്ദീഖ്, നിസ്താര്‍, സക്കീര്‍, സലിം എന്നിവര്‍ സംസാരിച്ചു.
മഅദനി വിഷയത്തില്‍ ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണം -പി.ഡി.പി
മണ്ണഞ്ചേരി: ഭരണകൂട ഭീകരതയാല്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായം പറയണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ സബാഹി ആവശ്യപ്പെട്ടു. മഅനിയോടുള്ള നീതിനിഷേധത്തിനെതിരെ പി.ഡി.പി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി മാഹീന്‍ ബാദുഷാ മൗലവി മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കെ. മുജീബ് ആര്യാട്, പി.എം. ഷരീഫ്,നിസാര്‍, നൂര്‍ദ്ദീന്‍, നവാസ് തുരുത്തിയില്‍, ഷമീര്‍ കലവൂര്‍,ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ലീഗ് ജില്ലാനേതാവിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം
തൊടുപുഴ: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ ജില്ലയിലെ ഉന്നത നേതാവിനെ വഴിവിട്ട് സഹായിച്ചെന്ന റഊഫിന്റെ വെളുപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.ഡി.പി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ ആവശ്യപ്പെട്ടു.
ജില്ലക്കകത്തും പുറത്തും സ്വന്തം പേരിലും ബിനാമി പേരിലും ഈ നേതാവ് നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കണം. ഈ വിഷയത്തില്‍ ലീഗ് ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.
മന്ത്രിയായിരിക്കേ റഊഫിനെ വഴിവിട്ട് സഹായിച്ചെന്ന് കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്നും കുഞ്ഞാലിക്കുട്ടിയെ അകറ്റിനിര്‍ത്താനും സമുദായത്തോട് മാപ്പുപറയാനും ലീഗ് തയാറാകണം. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് അപമാനകരമാണ്. -അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണം -പി.ഡി.പി
മലപ്പുറം: അധികാരത്തിലിരുന്നുകൊണ്ട് ബന്ധുവായ വ്യവസായിയെ കൈവിട്ട് സഹായിച്ചു എന്ന് വെളിപ്പെടുത്തിയ കുഞ്ഞാലിക്കുട്ടിയെ അറസ്റ്റുചെയ്യണമെന്ന് പി.ഡി.പി മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അസീസ് അധ്യക്ഷതവഹിച്ചു. ബി. ജാഫര്‍, അലവിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരണങ്ങളും വാര്‍ത്തകളും
മഅദനിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോയ രേഖകള്‍ എവിടെയെന്നു വ്യക്തമാക്കണം : സുബൈര്‍ സബാഹി
വരാന്‍ പോകുന്ന വന്‍ വെളിപ്പെടുത്തലുകളുടെ സൂചന കെ.ടി.ജലീല്‍
തന്നെ തട്ടിക്കൊണ്ടുപോകാല്‍ ശ്രമിച്ചു : നന്ദകുമാര്‍
ചാക്ക് രാധാകൃഷ്ണന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു : അജിത
മൊഴിമാറ്റം - രേഖകള്‍ പുറത്തു വന്നു തുടങ്ങി
മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെ -പി.ഡി.പി
മലപ്പുറം: മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി നേരിടേണ്ടത് കുഞ്ഞാലിക്കുട്ടിയെയാണെന്ന് പി.ഡി.പി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. റൗഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള സംശയം വര്‍ധിച്ചിരിക്കുകയാണെന്ന് പി.ഡി.പി ആരോപിച്ചു.
യോഗം സെക്രട്ടേറിയറ്റ് അംഗം അബ്ദുള്‍ഗഫൂര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. ഹനീഫ പുത്തനത്താണി, യൂസഫ് പാന്ത്ര, അഡ്വ. കെ.ഷംസുദ്ദീന്‍, എന്‍.എ.സിദ്ദിഖ് താനൂര്‍, സക്കീര്‍ പരപ്പനങ്ങാടി, അസീസ്, നാസര്‍, ശശി പൂവന്‍ചിന എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ